»   » വജ്രം വിതരണക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വജ്രം വിതരണക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Posted By:
Subscribe to Filmibeat Malayalam

വജ്രം വിതരണക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ജനവരി 17, 2004

കൊച്ചി: വജ്രം എന്ന ചിത്രത്തിന്റെ റിലീസിംഗ് അനിശ്ചിതമായി വൈകിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ വിതരണക്കാരന്‍ ആത്മഹത്യയ്ക്ക്് ശ്രമിച്ചു.

എറണാകുളം പുല്ലേപ്പടി കൃഷ്ണസ്വാമി റോഡില്‍ ഹമീദ് (53) ആണ് ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിലായ ഹമീദിനെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനവരി 15 വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ഉറങ്ങാന്‍ കിടന്ന ഹമീദിനെ പതിനൊന്നു മണിയോടെ ഭാര്യയും മക്കളും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഹമീദിനെ ലൂര്‍ദ് ആശുപത്രിയിലെത്തിച്ചു. ഹമീദിന്റെ നില ഭേദമായിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായ ജോഡികളായ പ്രമോദ് പപ്പന്‍ ഒരുക്കിയ ചിത്രമാണ് വജ്രം. ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്തിക്കാനിരുന്ന ഈ ചിത്രത്തിന്റെ റിലീസിംഗ് ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

വജ്രം റീലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഹമീദ് എഴുതിവച്ച കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഒരു നടനെ അഭിസംബോധന ചെയ്താണ് കുറിപ്പെഴുതിയിരിക്കുന്നത്. ഈ നടന്റെ അലംഭാവം മൂലമാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X