കാവ്യയും ക്യാമറാമാനും തമ്മില്‍ തല്ല്
കാവ്യയും ക്യാമറാമാനും തമ്മില്‍ തല്ല്
ജനവരി 16, 2006
ലൊക്കേഷനുകളിലെ കാവ്യാമാധവന്റെ കുട്ടിക്കളി സിനിമക്കാര്‍ക്കൊക്കെ സുപരിചിതമാണ്. എന്നാല്‍ അത് ഇത്തിരി കടുത്തപ്പോള്‍ കാവ്യയെ കരച്ചിലില്‍ കൊണ്ടുചെന്നെത്തിച്ചു.
ജോഷി സംവിധാനം ചെയ്യുന്ന ലയണ്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് കാവ്യയുടെ കുട്ടിക്കളി അല്പം കാര്യമായത്. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരു ദിവസത്തേക്ക് കാവ്യ അവധി ചോദിച്ചു. സംവിധായകന്‍ ജോഷി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഛായാഗ്രാഹകന്‍ പി.സുകുമാര്‍ അത് സമ്മതിച്ചില്ല.
ഈ ചിത്രത്തില്‍ ദിലീപും കാവ്യയും ബിന്ദു പണിക്കരും ഉള്‍പ്പെട്ട ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു പി.സുകുമാര്‍. ഷൂട്ടിംഗ് സുഗമമായി നീങ്ങുന്നതിനിടയില്‍ ചിത്രീകരണത്തിന്റെ ഒഴുക്ക് തടസപ്പെടാന്‍ സുകുമാര്‍ തയ്യാറായിരുന്നില്ല. ഷൂട്ടിംഗ് തുടരണമെന്ന് സുകുമാര്‍ പറഞ്ഞപ്പോള്‍ അവധി പറഞ്ഞ ദിവസവും കാവ്യക്ക് അഭിനയിക്കേണ്ടിവന്നു.
ചടങ്ങില്‍ പങ്കെടുക്കാനാവാത്തതിന്റെ നിരാശ കളിയായാണെങ്കിലും പ്രകടിപ്പിക്കാന്‍ കാവ്യ തീരുമാനിച്ചു. ഒരു വടിയുമായി സുകുമാറിന്റെ അരികിലെത്തിയ കാവ്യ ക്യാമറാമാനെ ഒന്നടിച്ചു. ക്യാമറയിലും ലൈറ്റിംഗിലും ശ്രദ്ധിക്കുകയായിരുന്ന സുകുമാര്‍ അത് അവഗണിച്ചപ്പോള്‍ കാവ്യക്ക് വാശിയായി. ഒരിക്കല്‍ കൂടി വടി കൊണ്ട് സുകുമാറിനെ അടിച്ചു. ഇത്തവണ അത് അല്പം ശക്തിയിലായിരുന്നു. സുകുമാറിന്റെ ദേഹം മുറിഞ്ഞ് ചോരവന്നു. എന്നാല്‍ കാവ്യ അപ്പോള്‍ അത് കണ്ടില്ല.
തുടര്‍ന്ന് കാവ്യ ദിലീപുമായി അടുത്ത ഷോട്ടിനെ കുറിച്ചുള്ള ചര്‍ച്ചയിലായി. ഇതിനിടയില്‍ സുകുമാര്‍ ആ വടിയുമായി അവര്‍ക്കരികിലെത്തി കാവ്യക്ക് നല്ലൊരടി വച്ചുകൊടുത്തു. അടിയുടെ ശക്തിയില്‍ വേദനിച്ച് കാവ്യ കരയാന്‍ തുടങ്ങി. അടികൊണ്ടിടത്തു നിന്നും ചോര വരുന്നത് കാണിച്ച് സുകുമാര്‍ കാവ്യയോട് ചോദിച്ചു: എന്തേ വേദനിച്ചോ? അപ്പോഴാണ് സുകുമാറിന്റെ ദേഹത്തു നിന്നും ചോര വരുന്നത് കാവ്യ കണ്ടത്. കാവ്യക്ക് കരച്ചില്‍ നിര്‍ത്തേണ്ടിവന്നു.


Click it and Unblock the Notifications