നയന്റെ ഒരു ചിത്രം കൂടി മൊഴി മാറ്റിയെത്തുന്നു
നയന്‍താര ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാളച്ചിത്രം രാപ്പകല്‍ ആണ്. അതിനു ശേഷം ഒരു മലയാളചിത്രത്തിനും നയന്‍താര ഡേറ്റ് നല്‍കിയില്ല. എങ്കിലും അന്യഭാഷയില്‍ പാറി നടക്കുന്ന നയന്‍താരയുടെ ഗ്ലാമര്‍ പ്രകടനങ്ങള്‍ കേരളത്തിലും നല്ല വില്പനച്ചരക്കാണ്. അതുകൊണ്ടു തന്നെയാണ് നയന്‍താരയുടെ മേനിപ്രദര്‍ശനവുമായി അന്യഭാഷയില്‍ നിന്ന് ചിത്രങ്ങള്‍ മൊഴിമാറ്റി കേരളത്തിലെത്തുന്നത്.
തെലുങ്കില്‍ നിന്ന് നയന്‍താരയുടെ ഒരു ചിത്രം കൂടി മലയാളത്തില്‍ മൊഴിമാറ്റിയെത്തുകയാണ്. ലക്ഷ്മിയുടെ വന്‍വിജയത്തിനു ശേഷം നയന്‍താരയും നാഗാര്‍ജുനും ഒന്നിച്ചഭിനയിച്ച ബോസ് ഐ ലൗ യൂവാണ് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നത്.
മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നയന്റെ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴിമാറ്റിയെത്തുന്നത് ഗ്ലാമറും മേനിപ്രദര്‍ശനവും നയന്റെ ആരാധകരെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ്. ലക്ഷ്മിയിലേതു പോലെ ബോസ് ഐ ലൗ യൂവിലും പ്രേക്ഷകര്‍ക്ക് മതിവരുവോളം ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നയന്‍താരക്കൊപ്പം ശ്രേയ, പുനം ബസ്വ എന്നീ നായികമാരും ചിത്രത്തിലുണ്ട്. നയന് ചിത്രത്തില്‍ മുഴുനീള കഥാപാത്രമാണ്. നയന്‍താര അന്യഭാഷയില്‍ അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ അനുരാധയെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ആക്ഷനും ഗ്ലാമറും വേണ്ട പോലെ ചേരുവയായി ചേര്‍ത്തിട്ടുണ്ട്. വി.എന്‍.ആദിത്യന്‍ സംവിധാനം ചെയ്തിരിക്കുന്ന ആന്ധ്രയിലെ മുന്നൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. ഫിബ്രവരിയിലാണ് ബോസ് ഐ ലൗ യൂ മൊഴി മാറ്റി കേരളത്തിലെ തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications