മമ്മൂട്ടി-ഷാജി കൈലാസ് ചിത്രം തുടങ്ങുന്നു
മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിക്കുന്ന നാലാമത് ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ഷാജി തമിഴ്ചിത്രമായ വാഞ്ചിനാഥന്റെ പണികള്‍ പൂര്‍ത്തിയായി.
ഷാജിയുടെ അടുത്ത മലയാളചിത്രത്തിലേക്ക് നേരത്തെത്തന്നെ മമ്മൂട്ടിയെ നിശ്ചയിച്ചിരുന്നെങ്കിലും തമിഴ് ചിത്രത്തിന്റെ തിരക്ക് കാരണം നീണ്ടുപോവുകയായിരുന്നു. മമ്മൂട്ടി-ഷാജി ടീമിന്റെ വല്യേട്ടന്‍ കഴിഞ്ഞ ഓണത്തിന് കേരളത്തിലെ തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. പുതിയ ചിത്രം വിഷുവിന് റിലീസ് ചെയ്യാനാണുദ്ദേശിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ആരാണ് എന്നതിനെക്കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ കുറെ ചിത്രങ്ങളില്‍ ഷാജിയോടൊപ്പം പ്രവര്‍ത്തിച്ച രഞ്ജിത്താണ് തിരക്കഥ എഴുതുന്നത് എന്നായിരുന്നു ആദ്യവാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ഡെന്നീസ് ജോസഫിനെ കുറിച്ചാണ് പറഞ്ഞു കേള്‍ക്കുന്നത്.
ചിത്രത്തിലെ മറ്റഭിനേതാക്കള്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല. ഗോള്‍ഡന്‍ ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍, നസീം പി. ഹംസ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല.


Click it and Unblock the Notifications