എന്തുകൊണ്ട് ഷക്കീല? നെടുമുടിയുടെ ഉത്തരം

By Staff

എന്തുകൊണ്ട് ഷക്കീല? നെടുമുടിയുടെ ഉത്തരം
ജനവരി 18, 2002

കഴിഞ്ഞ വര്‍ഷങ്ങളില്‍ എവിടെത്തിരിഞ്ഞാലും ഷക്കീല എന്നതായിരുന്നല്ലോ മലയാള സിനിമയുടെ സ്ഥിതി. ഇതിന്റെ കാരണമെന്തെന്ന് നിങ്ങള്‍ക്കറിയാമോ? എന്തായാലും മലയാളിയുടെ പ്രിയനടന്‍ നെടുമുടിക്ക് ഇതിന് ഉത്തരമുണ്ട്.

അശ്ലീലസിനിമകള്‍ക്ക് ജനം പിന്തുണ നല്കിയത് സിനിമക്കാരോടുള്ള പ്രതികാരമായാണെന്നാണ് നെടുമുടിയുടെ ഉത്തരം. നല്ല സിനിമ കാണാന്‍ പ്രതീക്ഷയോടെ തിയ്യറ്ററിലെത്തുന്നവരെ സിനിമക്കാര്‍ നിരാശപ്പെടുത്തുമ്പോള്‍ ജനം മറ്റെന്തുചെയ്യാന്‍? അശ്ലീലസിനിമ കണ്ടുകൊണ്ടാണ് ആസ്വാദകരെ വഞ്ചിക്കുന്ന സിനിമക്കാരോട് ജനം പ്രതികാരം ചെയ്തത്. - നെടുമുടി പറഞ്ഞു.

കണ്ണൂര്‍ പ്രസ്ക്ലബില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു നെടുമുടി. സാധാരണക്കാരാണ് നല്ല സിനിമയെ നിലനിര്‍ത്തുന്നത്. ഇക്കൂട്ടരാണ് സിനിമയെ പ്രചരിപ്പിക്കുന്നവര്‍. ഇവര്‍ക്ക് എഴുത്തുകാരിലും സിനിമാസംവിധായകരിലും വിശ്വാസമുണ്ട്. പക്ഷെ സിനിമക്കാരും സിനിമയെഴുത്തുകാരും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. അപ്പോള്‍ ജനം ഷക്കീല സിനിമകള്‍ക്ക് പിന്തുണനല്കി. - നെടുമുടി പറയുന്നു.

നെടുമുടിയോട് നിങ്ങള്‍ യോജിക്കുന്നോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X