സുരേഷ്ഗോപി പഴശ്ശിരാജയാകുന്നു
സുരേഷ്ഗോപി പഴശ്ശിരാജയാകുന്നു
ജനവരി 18, 2002
നടന്‍ സുരേഷ്ഗോപി പഴശ്ശിരാജയുടെ വേഷമണിയുന്നു. പഴശ്ശിരാജയുടെ ജീവിതത്തെ ആസ്പദമാക്കി ലെനിന്‍രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പഴശ്ശിരാജയിലാണ് സുരേഷ്ഗോപി ചരിത്രപുരുഷനാകുന്നത്.
അനീതിക്കുനേരെ പടവാളേന്തിയ പഴശ്ശിരാജയേക്കാള്‍ ഉള്ളില്‍ നിറമുള്ള സ്വപ്നങ്ങള്‍ സൂക്ഷിക്കുന്ന പഴശ്ശിരാജ എന്ന പച്ചമനുഷ്യനേയാണ് ലെനിന്‍രാജേന്ദ്രന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുക. മലയാളിയുടെ മനസ്സില്‍ ധീരതയുടെയും യുദ്ധവീര്യത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന പഴശ്ശിരാജയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സുരേഷ്ഗോപി സന്തുഷ്ടനാണ്.
കുറെനാളായി ബോക്സോഫീസ് ഹിറ്റുകളൊന്നുമില്ലാതെ താരമൂല്യത്തില്‍ അല്പം മങ്ങലേറ്റുകഴിയുന്ന സുരേഷ്ഗോപിയ്ക്ക് ഈ ചിത്രം ഏറെ പ്രതീക്ഷകള്‍ നല്കുന്നു. ചിത്രത്തിനുവേണ്ടി പഴയ രേഖാചിത്രങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ലെനിന്‍ രാജേന്ദ്രന്റെ മനസ്സിലേക്ക് സുരേഷ്ഗോപി കടന്നുവന്നത്. സുരേഷ്ഗോപിയുടെ ആകാരവടിവ് പഴശ്ശിരാജയെ ഓര്‍മ്മിപ്പിക്കുന്നതായി ലെനിന്‍ പറഞ്ഞു.
കരുത്തുറ്റ ഈ കഥാപാത്രത്തെ മലയാളികളുടെ മനസ്സില്‍ പൂര്‍ണ്ണതയോടെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ്ഗോപി ഇപ്പോള്‍. സ്ഥിരം പൊലീസ്വേഷങ്ങള്‍ അവതരിപ്പിച്ചുളള മടുപ്പില്‍ നിന്നും സുരേഷ്ഗോപിയ്ക്ക് ഒരു മോചനമായിരിക്കും പഴശ്ശിരാജ


Click it and Unblock the Notifications