സിദ്ദിക്ക് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ലൈല
സിദ്ദിക്ക് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ലൈല
ജനവരി 18, 2003
സിദ്ദിക്ക് ലാലിന്റെ ക്രോണിക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ നായികയായി തമിഴ് നടി ലൈല അഭിനയിക്കുന്നു.
നേരത്തെ സംയുക്താ വര്‍മയെയായിരുന്നു മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹത്തെ തുടര്‍ന്ന് സംയുക്ത അഭിനയം നിര്‍ത്തിയതോടെ സിദ്ദിക്കിന് പുതിയ നായികയെ തിരയേണ്ടിവന്നു.
തമിഴിലാണ് ലൈല തിളങ്ങിയതെങ്കിലും ആദ്യചിത്രം മലയാളത്തിലാണ്. തമിഴില്‍ ഒന്നാം കിട നടിമാരില്‍ ഒരാളായി മാറുന്നതിന് മുമ്പ് ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ഒരു സ്നേഹഗാഥയില്‍ ലൈല അഭിനയിച്ചിട്ടുണ്ട്.വിനയന്റെ ഇടക്കുവെച്ച് ഉപേക്ഷിച്ച വാര്‍ ആന്റ് ലൗവില്‍ ലൈലയായിരുന്നു നായിക.
തമിഴില്‍ ഒന്നാം കിട നടിമാര്‍ക്കൊപ്പമെത്തിയെങ്കിലും ഇപ്പോള്‍ ലൈലയുടെ ഇമേജ് അത്ര നല്ലതല്ല. തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞുവരുമ്പോഴാണ് ലൈല വീണ്ടും മലയാളത്തിലെത്തുന്നത്.
മുകേഷ്, ലാലു അലക്സ്, ഹരിശ്രീ അശോകന്‍, ഇന്നസെന്റ്, ഐശ്വര്യ, നിത്യാദാസ്, കെ. പി. എ. സി ലളിത, ഇടവേള ബാബു, മോഹന്‍ അയിരൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications