മോഹന്‍ലാല്‍ ചിത്രം വടക്കുംനാഥന്‍
മോഹന്‍ലാല്‍ ചിത്രം വടക്കുംനാഥന്‍
ജനവരി 18, 2003
മോഹന്‍ലാലിനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വടക്കുംനാഥന്‍ എന്ന് പേരിട്ടു.
ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് വടക്കുംനാഥന് തിരക്കഥ രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി രചിക്കുന്ന രണ്ടാമത്തെ തിരക്കഥയാണിത്. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണനാണ് ഗിരീഷ് രചിച്ച ആദ്യത്തെ തിരക്കഥ. ആദ്യത്തെ രണ്ട് ചിത്രങ്ങളും സൂപ്പര്‍താര ചിത്രങ്ങളാണെന്ന മികവോടെയാണ് ഗിരീഷിന്റെ തിരക്കഥാരംഗത്തെ തുടക്കം.
ഏറെ കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ഹരിഹരന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പഞ്ചാി, അമൃതംഗമയ എന്നിവയാണ് നേരത്തെ മോഹന്‍ലാല്‍ അഭിനയിച്ച ഹരിഹരന്‍ ചിത്രങ്ങള്‍.


Click it and Unblock the Notifications