രാമുകാര്യാട്ട് പുരസ്കാരം ടി.വി. ചന്ദ്രന്
രാമുകാര്യാട്ട് പുരസ്കാരം ടി.വി. ചന്ദ്രന്
ജനവരി 18, 2004
തൃശൂര്‍: മികച്ച മലയാള ചലച്ചിത്ര സംവിധായകനുള്ള ആര്യയുടെ 14-ാമത് രാമുകാര്യാട്ട് അവാര്‍ഡ് ടി.വി. ചന്ദ്രന്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിന്റെ സംവിധാനമികവ് കണക്കിലെടുത്താണ് ഈ പുരസ്കാരം.
മൂന്ന് പവന്‍ സ്വര്‍ണ്ണപ്പതക്കവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഗ്യാലപ് പോളിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. നാടക- സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യയുടെ പ്രേംജി അവാര്‍ഡിന് കെ.പി. എ.സി. സുലോചന അര്‍ഹയായി. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
രാമു കാര്യാട്ടിന്റെ ചരമദിനമായ ഫിബ്രവരി 10 ന് തൃശൂര്‍ റീജിയണല്‍ തിയേറ്ററില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ആര്യയുടെ രക്ഷാധികാരി ശോഭന പരമേശ്വരന്‍ നായര്‍, സെക്രട്ടറി തയ്യില്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എം. ആര്‍. ഗോപാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ പി. മുകുന്ദന്‍, ജോഫി തരകന്‍ എന്നിവര്‍ അറിയിച്ചു.


Click it and Unblock the Notifications