ചാക്കോച്ചനും കാവ്യയും ഒപ്പം കൂടുന്നു
ചാക്കോച്ചനും കാവ്യയും ഒപ്പം കൂടുന്നു
ജനവരി 18, 2004
കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും നായികാനായകന്‍മാരാവുന്ന പുതിയ ചിത്രമാണ് സനലിന്റെ ഒപ്പം കൂടാന്‍ .
യുവാക്കളുടെ ഹരമായി മാറിയ താരങ്ങളായ കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും ജോഡിയായി അഭിനയിച്ച ഏറെ ചിത്രങ്ങളുണ്ടായിട്ടില്ല. സഹയാത്രികയ്ക്ക് സ്നേഹപൂര്‍വം, ദോസ്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും നായികാനായകന്‍മാരാവുന്ന ചിത്രമാണ് ഒപ്പം കൂടാന്‍.
ടു വീലറിന് ശേഷം സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടു വീലറിലും കാവ്യാ മാധവനാണ് നായിക. ഈ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയിട്ടില്ല.
കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും പുറമെ നെടുമുടി വേണു, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, സുധീഷ്, സുകുമാരി തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഒരു പുതുമുഖ നടി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗോപി വരന്തരപ്പിള്ളിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എം. ജി. രാമന്‍. വിഷ്ണു ആര്‍ട്സിന്റെ ബാനറില്‍ ജി. കെ. സി. നായരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications