മോഹന്‍ലാല്‍ ചിത്രത്തില്‍ കാവ്യ

By Staff

മോഹന്‍ലാല്‍ ചിത്രത്തില്‍ കാവ്യ
ജനവരി 18, 2005

മലയാളത്തിലെ കൗമാരപ്രായക്കാരായ മുന്‍നിര നടിമാര്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിക്കുന്നത് വിരളമാണ്. സൂപ്പര്‍താരങ്ങളുടെ നായികമാരാവാന്‍ ഇവര്‍ മടിക്കുന്നതിനും ഇവരെ നായികമാരാക്കാന്‍ സൂപ്പര്‍താരങ്ങള്‍ തയ്യാറാവാത്തതിനും കാരണം പ്രായത്തിന്റെ അന്തരം തന്നെ. കുഞ്ചാക്കോ ബോബന്റെയും പൃഥ്വിരാജിന്റെയും ജിഷ്ണുവിന്റെയും നായികമാരായി അഭിനയിച്ചവര്‍ തങ്ങള്‍ക്ക് ജോഡിയാവില്ലെന്നാണ് സൂപ്പര്‍താരങ്ങളുടെ വിലയിരുത്തല്‍.

വിരളമായി മാത്രമേ മുന്‍നിര നടിമാര്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ചതുരംഗത്തില്‍ നവ്യാനായര്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചെങ്കിലും അത് ഏതാനും രംഗങ്ങളില്‍ മാത്രമുള്ള കഥാപാത്രമായിരുന്നു. മമ്മൂട്ടി ചിത്രമായ സേതുരാമയ്യര്‍ സിബിഐയില്‍ നവ്യാനായര്‍ അഭിനയിച്ചത് മമ്മൂട്ടിയുടെ സഹോദരിയുടെ മകളായാണ്.

കാവ്യാ മാധവന്‍ ഒന്നാമനില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അത് പക്ഷേ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നില്ല. ഒരിക്കല്‍ക്കൂടി കാവ്യ മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നു. ഇത്തവണയും നായികയുടെ വേഷമല്ല. ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഭരത പിഷാരടി എന്ന കഥാപാത്രത്തിന്റെ സഹോദരിയായാണ് കാവ്യ അഭിനയിക്കുന്നത്.

ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. നേരത്തെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മീരാ ജാസ്മിനെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്യഭാഷകളിലെ തിരക്ക് കാരണം മീര ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതോടെ കാവ്യക്ക് നറുക്ക് വീഴുകയായിരുന്നു. പത്മപ്രിയയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X