മീനാക്ഷി തസ്കരപുത്രന് നായിക
മീനാക്ഷി തസ്കരപുത്രന് നായിക
ജനവരി 18, 2005
നിരവധി അന്യാഭാഷാ നടിമാര്‍ മലയാളത്തിലെത്തുന്നുണ്ടെങ്കിലും അവരില്‍ മിക്കവര്‍ക്കും ഇവിടെ സ്ഥാനമുറപ്പിക്കാന്‍ കഴിയാറില്ല. എന്നാല്‍ മീനാക്ഷി അക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു. തമിഴില്‍ രാശിയില്ലെങ്കിലും മലയാളത്തില്‍ ഈ നടിയെ ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്.
രണ്ടോ മൂന്നോ ചിത്രങ്ങള്‍ കൊണ്ടുതന്നെ തമിഴില്‍ കരിയര്‍ അവസാനിച്ചുവെന്ന് പറയാവുന്ന ഈ നടിക്ക് മലയാളത്തില്‍ ഒന്നിന് പിറകെ ഒന്നായി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി ശ്രദ്ധ പിടിച്ചുപറ്റിയ ഈ നടി കാക്കക്കറുമ്പന്‍, യൂത്ത് ഫെസ്റിവല്‍ എന്നീ ചിത്രങ്ങളില്‍ നായികയായി. മീനാക്ഷി നായികയായ ജൂനിയര്‍ സീനിയര്‍ എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കുയാണ്. ബ്ലാക്ക് എന്ന ചിത്രത്തില്‍ ഗാനരംഗത്തിലെ മീനാക്ഷിയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
ഇപ്പോള്‍ മീനാക്ഷി അഭിനയിക്കുന്ന പുതിയ ചിത്രമാണ് തസ്കരപുത്രന്‍. ഒരു വര്‍ഷത്തിനുള്ളില്‍ ആറോളം മലയാളചിത്രങ്ങളില്‍ അഭിനയിക്കുക എന്നത് ഒരു അന്യഭാഷാ നടിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.
കെ. കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തസ്കരപുത്രന്‍. പുതുമുഖം പ്രേംകിഷോറാണ് ചിത്രത്തിലെ നായകന്‍. മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഷൊര്‍ണൂര്‍ വിജയനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി, സോഹന്‍ റായി എന്നിവര്‍ രചിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് തേജ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍.


Click it and Unblock the Notifications











