ലയണിന്റെ റിലീസിംഗ് മാറ്റിവച്ചു
ലയണിന്റെ റിലീസിംഗ് മാറ്റിവച്ചു
ജനവരി 18, 2006
ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തിന്റെ റിലീസിംഗ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസിംഗ് മാറ്റേണ്ടിവന്നത്.
ജനവരി 20ന് റിലീസിംഗ് നിശ്ചയിച്ചിരുന്ന ചിത്രം 27ന് തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായ ചാന്തുപൊട്ടിനു ശേഷമെത്തുന്ന ദിലീപ് ചിത്രമാണ് ലയണ്‍.
കഴിഞ്ഞ ഓണത്തിനിറങ്ങിയ ചാന്തുപൊട്ടിനു ശേഷം നേരത്തെ പ്രഖ്യാപിച്ചതുപോലെ ക്രിസ്മസ് ചിത്രം റിലീസ് ചെയ്യാനാവാത്തതിനാലാണ് ദിലീപിന് ഇങ്ങനെയൊരു ഇടവേളയുണ്ടായത്. ക്രിസ്മസിനെത്തുമെന്ന് അറിയിച്ചിരുന്ന ഫാസ്റ്ട്രാക്ക് എന്ന ചിത്രം നിര്‍മാതാവിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ കാരണം ഇപ്പോഴും പൂര്‍ത്തായായിട്ടില്ല.
ദിലീപിന് ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ് ലയണ്‍. റണ്‍വേയാണ് ജോഷിയും ദിലീപും ചേര്‍ന്നുള്ള ആദ്യത്തെ ചിത്രം. റണ്‍വേ വിജയമായിരുന്നു. ലയണ്‍ വിജയം ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ദിലീപ്. ദിലീപ് രാഷ്ട്രീയനേതാവായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തകര്‍പ്പന്‍ സംഭാഷണങ്ങളുമായി നായകന്‍ നിറഞ്ഞുനില്‍ക്കുന്ന രംഗങ്ങള്‍ ജോഷി ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications