ലാലിനെ നായകനാക്കി ഒരു ശ്രീനി ചിത്രം
ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ഒരു പിടി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ മനസില്‍ തങ്ങുന്ന കഥാപാത്രങ്ങളുടെ കൂട്ടത്തിലായിരുന്നു അവയെല്ലാം.
സന്മനസുള്ളവര്‍ക്ക് സമാധാനം, വെള്ളാനകളുടെ നാട്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി എന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്ന ഒരു പിടി ചിത്രങ്ങള്‍. പില്‍ക്കാലത്ത് അയാള്‍ കഥയെഴുതുകയാണ്, ഉദയനാണ് താരം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും ശ്രീനിവാസന്‍ തിരക്കഥയെഴുതി.
ഈ ചിത്രങ്ങളിലെല്ലാം മോഹന്‍ലാലിനൊപ്പം ശ്രീനിക്കും വേഷമുണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയും മോഹന്‍ലാലിനു വേണ്ടി തിരക്കഥയെഴുതുകയും ചെയ്ത ഒട്ടേറെ ശ്രീനിവാസന്‍ ചിത്രങ്ങളുണ്ടെങ്കിലും ഇതുവരെ ശ്രീനി മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല.
രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ശ്രീനിവാസന്‍ ഇതുവരെ സംവിധാനം ചെയ്തത്. രണ്ടിലും ശ്രീനിവാസന്‍ തന്നെയായിരുന്നു നായകന്‍. നീണ്ട ഇടവേളക്കു ശേഷം മൂന്നാമതൊരു ചിത്രം കൂടി ശ്രീനിവാസന്‍ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ആ ചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകന്‍. ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസന്റേതു തന്നെ.
മോഹന്‍ലാലിനെ നായകനാക്കി ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ട്. ഈ ചിത്രത്തില്‍ ശ്രീനിവാസനും അഭിനയിക്കുമോയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇനി താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് മുമ്പൊരിക്കല്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications