മോഹന്‍ലാലിന് പ്രേക്ഷക അവാര്‍ഡ്
മോഹന്‍ലാലിന് പ്രേക്ഷക അവാര്‍ഡ്
ജനവരി 19, 2002
തിരുവനന്തപുരം: മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ ഫിലിം അക്കാദമിയുടെ ചലച്ചിത്ര പ്രേക്ഷക അവാര്‍ഡ് മോഹന്‍ലാലിന്. രാവണപ്രഭു എന്ന ചിത്രത്തിലെ അഭിനയമാണ് മോഹന്‍ലാലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
സുഹാസിനിയാണ് മികച്ച നടി. ചിത്രം തീര്‍ഥാടനം. മേഘമല്‍ഹാര്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മേഘമല്‍ഹാറിന്റെ സംവിധായകന്‍ കമല്‍ ആണ് മികച്ച സംവിധായകന്‍.
സുന്ദരപുരുഷനിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് പ്രത്യേക അവാര്‍ഡുണ്ട്. മികച്ച രണ്ടാമത്തെ നടന്‍ കൊച്ചിന്‍ ഹനീഫയും (ഈ പറക്കുംതളിക, സൂത്രധാരന്‍) രണ്ടാമത്തെ നടി ബിന്ദു പണിക്കരും (സൂത്രധാരന്‍) ആണ്.
മറ്റ് അവാര്‍ഡുകള്‍- തിരക്കഥ: എം. ടി. വാസുദേവന്‍ നായര്‍ (തീര്‍ഥാടനം), ജനപ്രിയ ചിത്രം: ഈ പറക്കും തളിക, ബാലതാരം: മാസ്റര്‍ അശ്വിന്‍ തമ്പി, നവാഗത നടി: നവ്യാ നായര്‍ (ഇഷ്ടം), നവാഗത സംവിധായകന്‍: കണ്ണന്‍ (തീര്‍ഥാടനം), ഛായാഗ്രഹണം: സാലു ജോര്‍ജ് (ഈ പറക്കുംതളിക, ദോസ്ത്, സുന്ദരപുരുഷന്‍).
നാഷണല്‍ വ്യൂവേഴ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ മണലിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകരുടെ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സപ്തംബറില്‍ ബഹ്റിനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.


Click it and Unblock the Notifications