ലാല്‍ ജോസിന് നിര്‍മാതാവില്ല!
ലാല്‍ ജോസിന് നിര്‍മാതാവില്ല!
ജനവരി 19, 2003
പ്രതിസന്ധിയില്‍ പെട്ടുഴലുന്ന മലയാള സിനിമയുടെ ഗതികേടുകള്‍ക്കിടയിലും മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മീശ മാധവന്‍ ഒരുക്കി സിനിമാ മേഖലയിലുള്ളവെര അമ്പരപ്പിച്ച ലാല്‍ ജോസിന് നിര്‍മാതാവില്ല!
മീശ മാധവന് ശേഷം ലാല്‍ ജോസ് ചെയ്യാനിരുന്ന ചേകവന്‍ എന്ന ചിത്രത്തിനാണ് നിര്‍മാതാവിനെ കിട്ടാതായത്. ചിത്രം നിര്‍മിക്കാമെന്നേറ്റിരുന്നയാള്‍ അവസാന നിമിഷം പിന്മാറിയതോടെ ചിത്രം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ലാല്‍ ജോസ്.
പുതിയ ചിത്രത്തെ കുറിച്ച് ഒരു മാസികയില്‍ വന്ന വാര്‍ത്തയാണ് ലാല്‍ ജോസിന് വിനയായത്. ലാല്‍ ജോസ് ആര്‍ട്ട് ചിത്രം ഒരുക്കാന്‍ പോവുന്നുവെന്നാണ് ചേകവനെ കുറിച്ച് വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ടതോടെ തന്റെ പണം പോവുമെന്ന് ഭയന്ന നിര്‍മാതാവ് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
ചിത്രം ആര്‍ട്ടല്ലെന്ന് ലാല്‍ ജോസ് ആണയിട്ടു പറഞ്ഞിട്ടും നിര്‍മാതാവ് വിശ്വസിക്കാന്‍ തയ്യാറില്ലത്രെ. അങ്ങനെ ഒരു മെഗാ ഹിറ്റ് ഒരുക്കിയ സംവിധായകന്റെ പുതിയ ചിത്രം ഗര്‍ഭത്തിലേ അലസി.
മമ്മൂട്ടി നായകനായ സിദ്ദിക്ക് ലാലിന്റെ ക്രോണിക് ബാച്ചിലര്‍പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകായണ് ലാല്‍ ജോസ് ഇപ്പോള്‍. മമ്മൂട്ടിയെ വെച്ച് പട്ടാളം എന്ന ചിത്രം ചെയ്യാന്‍ ലാല്‍ ജോസ് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ചേകവന് ശേഷം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ഒരു ഇടവേള കഴിയുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഈ സൂപ്പര്‍ സംവിധായകന്‍.


Click it and Unblock the Notifications