twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമൃതത്തിന് സംഭവിച്ചത്

    By Staff
    |

    അമൃതത്തിന് സംഭവിച്ചത്
    ജനവരി 19, 2005

    സമാനമായ പ്രമേയവുമായി ഒരേ ദിവസം രണ്ട് ചിത്രങ്ങള്‍ ഇറങ്ങുക. കൂട്ടത്തില്‍ സൂപ്പര്‍താരപരിവേഷമുള്ള ചിത്രം വന്‍വിജയം നേടുമ്പോള്‍ മറ്റേ ചിത്രം ബോക്സോഫീസില്‍ തീര്‍ത്തും മങ്ങിപ്പോവുക- അതാണ് മമ്മൂട്ടി ചിത്രം വേഷത്തിനും ജയറാം നായകനായ അമൃതത്തിനും സംഭവിച്ചത്.

    ക്രിസ്തുമസ് ചിത്രമായി ഇറങ്ങിയ ജയറാമിന്റെ അമൃതം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. മത്സരിക്കാന്‍ രണ്ട് ചിത്രങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കിലും ഈ ചിത്രത്തിന് കാര്യമായ പ്രതികരണമുണ്ടാക്കാനായില്ല.

    അമൃതത്തിന്റെയും മമ്മൂട്ടി ചിത്രമായ വേഷത്തിന്റെയും പ്രമേയങ്ങള്‍ സമാനമാണ്. സ്നേഹനിധിയും ത്യാഗസന്നദ്ധനുമായ മൂത്ത സഹോദരനും അനുജനുമായുള്ള ബന്ധവും അതിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് രണ്ട് ചിത്രത്തിന്റെയും പ്രമേയം.

    വാത്സല്യം, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായിട്ടുള്ള മമ്മൂട്ടിയുടെ വല്യേട്ടന്‍ കഥാപാത്രം ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ടപ്പോള്‍ വേഷത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. സൂപ്പര്‍താര പരിവേഷവും കഥയിലെ ഹൃദ്യമായ വഴിത്തിരിവുകളും വേഷത്തിന്റെ വിജയത്തിന് സഹായകമായി.

    സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന അമൃതത്തിന് മമ്മൂട്ടി ചിത്രത്തിനൊപ്പമെത്താനായില്ല. അതിവൈകാരികമായ ടിപ്പിക്കല്‍ സിബി മലയില്‍ ട്വിസ്റുകള്‍ ഇന്നത്തെ പ്രേക്ഷകര്‍ക്ക് രുചിക്കാതായി തുടങ്ങിയിരിക്കുന്നു എന്നതും അമൃതത്തിന്റെ പരാജയത്തിന് കാരണമായി.

    എന്നാല്‍ വേഷത്തിനൊപ്പം റിലീസ് ചെയ്തതാണ് അമൃതത്തെ കാര്യമായി ബാധിച്ചതെന്ന് സിനിമാവൃത്തങ്ങളില്‍ സംസാരമുണ്ട്. സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന വേഷവുമായി മത്സരിക്കാതെ മറ്റൊരു സമയത്ത് ചിത്രം പുറത്തിറങ്ങിയിരുന്നെങ്കില്‍ ചിത്രത്തിന്റെ വിധി മറ്റൊന്നായേനെ എന്നാണ് സിനിമാവൃത്തങ്ങളിലെ വിലയിരുത്തല്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X