ജയറാമിന്റെയും ഭാവനയുടെയും വിന്റര്‍

By Staff

ജയറാമിന്റെയും ഭാവനയുടെയും വിന്റര്‍
ജനവരി 19, 2005

നവാഗതനായ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രമാണ് വിന്റര്‍. ഭാവനയാണ് ഈ ചിത്രത്തിലെ നായിക.

ആദ്യമായാണ് ഭാവന ജയറാമിന്റെ നായികയായി അഭിനയിക്കുന്നത്. നയന്‍താര, നവ്യാനായര്‍ എന്നിവര്‍ക്ക് ശേഷം മലയാളത്തിലെ ടീനേജ് നായികമാരില്‍ ഭാവനയും ജയറാമിനൊപ്പം വേഷമിടുകയാണ്.

ഈ വര്‍ഷം ജയറാം അഭിനയിക്കുന്ന നവാഗത സംവിധായക ചിത്രങ്ങളില്‍ രണ്ടാമത്തേതാണ് വിന്റര്‍. നവാഗതനായ സതീഷ്പോള്‍ സംവിധാനം ചെയ്യുന്ന ഫിംഗര്‍പ്രിന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ജയറാം ഇപ്പോള്‍.

വിന്ററില്‍ മനോജ് കെ. ജയന്‍, വിജയകുമാര്‍, സലിംകുമാര്‍, ടി. ജി. രവി, എം. ആര്‍. ഗോപകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു. ബ്ലാക്കിലൂടെ ശ്രദ്ധേയനായ അമല്‍നീരദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം രാജകൃഷ്ണന്‍.

കഴിഞ്ഞ വര്‍ഷം ശരാശരി വിജയം നേടിയ ചിത്രമായി മയിലാട്ടം മാത്രം ക്രെഡിറ്റിലുള്ള ജയറാം ഈ വര്‍ഷം കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങളാണ് തേടുന്നത്.

ജയറാം ചിത്രങ്ങളായ ശശിശങ്കറിന്റെ സര്‍ക്കാര്‍ ദാദ, സുന്ദര്‍ദാസിന്റെ പൗരന്‍ എന്നീ ചിത്രങ്ങളുടെ റിലീസിംഗ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. രണ്ട് ചിത്രത്തിന്റെയും നിര്‍മാതാക്കള്‍ ജനവരി 21ന് തന്നെ റിലീസിംഗ് നടത്തണമെന്ന വാശിയിലാണ്. രണ്ട് ചിത്രങ്ങളും ഒരുമിച്ചിറങ്ങുന്നത് അവയുടെ ബോക്സോഫീസ് പ്രകടനത്തെ ബാധിക്കുമെന്നതിനാല്‍ ചിത്രങ്ങളിലൊന്ന് ഒരു മാസത്തിന് ശേഷം റിലീസ് ചെയ്യിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X