തൃഷക്കു പകരക്കാരിയായി മംമ്ത
അന്യഭാഷകളില്‍ മംമ്തക്ക് നല്ല സമയമാണ്. പുതിയ അവസരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അവരെ തേടി തെലുങ്കില്‍ നിന്ന് അവസരങ്ങളെത്തുന്നു. നായികയായി തൃഷ പരിഗണിക്കപ്പെട്ടിരുന്ന ചിത്രത്തിലേക്കാണ് ഇപ്പോള്‍ മംമ്തക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
നാഗാര്‍ജുന നായകനായ മാസ് എന്ന ചിത്രത്തിലൂടെ നൃത്തസംവിധാന രംഗത്തു നിന്നും സംവിധാന രംഗത്തെത്തിയയാളാണ് രാഘവേന്ദ്ര ലോറന്‍സ്. തന്റെ അടുത്ത ചിത്രത്തില്‍ തൃഷയെയാണ് രാഘവേന്ദ്ര നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്ക് കാരണം വേണ്ട കാള്‍ഷീറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ തൃഷ ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്നാണ് നായികയായി മംമ്ത പരിഗണിക്കപ്പെട്ടത്.
തെലുങ്കിലെ മംമ്തയുടെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. തെലുങ്ക് സിനിമകളുടെ എണ്ണത്തില്‍ താമസിയാതെ മംമ്ത നയന്‍താരക്ക് ഭീഷണിയാവുമെന്നാണ് സൂചന.


Click it and Unblock the Notifications