രാത്രിമഴയുമായി മീരയെത്തുന്നു
വര്‍ഷത്തിലൊരിക്കലാണ് മലയാളത്തില്‍ മീരാ ജാസ്മിന്റെ ചിത്രമിറങ്ങുന്നത്. അന്യഭാഷകളിലെ തിരക്ക് കാരണവും മലയാളത്തില്‍ ഏറെ സെലക്ടീവാണെന്നുമാണ് മീരയുടെ മലയാള ചിത്രങ്ങളുടെ എണ്ണം കുറയാന്‍ കാരണം.
2006ല്‍ രസതന്ത്രമായിരുന്നു മീരയുടെ ഏക ചിത്രം. 2005ല്‍ അച്ചുവിന്റെ അമ്മ, 2004ല്‍ പെരുമഴക്കാലം....മലയാളത്തിന്റെ അതിര്‍ത്തി കടന്നതോടെ മീര ഇങ്ങനെ വര്‍ഷത്തൊലൊരിക്കല്‍ മാത്രം മലയാളത്തിലെത്തുന്ന നടിയായി.
2007ലെ മീരയുടെ ചിത്രം ജനവരിയില്‍ റിലീസ് ചെയ്യുകയാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ ജനവരി 24ന് തിയേറ്ററുകളിലെത്തും. വിനീതാണ് നായകന്‍. ലെനിന്‍ രാജേന്ദ്രന്‍ തന്ന തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ഉള്ളാട്ടില്‍ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
2007ലും മീരക്ക് ഏക മലയാള ചിത്രം മാത്രമായിരിക്കുമോ? മീര ഇനി അഭിനയിക്കുന്നത് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഒരേ കടല്‍ എന്ന ചിത്രത്തിലാണ്. മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ഒരേ കടല്‍. ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങുന്നെന്ന് പറയുന്നുണ്ടെങ്കിലും മമ്മൂട്ടിയുടെ പലവിധ തിരക്കുകള്‍ കാരണം ചിത്രീകരണ തീയതി വൈകാനും സാധ്യതയുണ്ട്. 2007ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാലും വാണിജ്യേതര സ്വഭാവമുള്ള ഈ ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറങ്ങണമെന്നുമില്ല.


Click it and Unblock the Notifications