വാണി വിശ്വനാഥിന്റെ അവതാരം
വാണി വിശ്വനാഥിന്റെ അവതാരം
ജനവരി 20, 2001
എ.ബി.അയ്യപ്പന്‍ നായര്‍ സംവിധാനം ചെയ്യുന്ന അവതാരത്തില്‍ വാണി വിശ്വനാഥ് അഭിനയിക്കുന്നു.
മലയത്തിപ്പെണ്ണ്, ഗറില്ല, നിയമം എന്തു ചെയ്യും എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച പി.കൃഷ്ണന്‍കുട്ടിയാണ് അവതാരത്തിന്റെ നിര്‍മ്മാതാവ്. കെ.കെ.മണക്കാടാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും സോമന്‍ ചെലവൂര്‍. വിപിന്‍ മോഹനാണ് അവതാരത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
നായികാനായികന്മാരായി പുതുമുഖങ്ങളെയാണ് അയ്യപ്പന്‍ നായര്‍ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാര്‍, രാജന്‍.പി.ദേവ്, മാള അരവിന്ദന്‍, വിജയകുമാര്‍, സ്ഫടികം ജോര്‍ജ്ജ്, ഭീമന്‍ രഘു, ടോണി, സാജു കൊടിയന്‍, മീനാ ഗണേഷ്, ഹരന്‍ വെള്ളറക്കാട്, റിസബാവ, കൃഷ്ണകുമാര്‍, ഐശ്വര്യ, കണ്ണൂര്‍ ശ്രീലത എന്നിവരാണ് മറ്റഭിനേതാക്കള്‍.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം എസ്.പി.വെങ്കിടേഷ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് അവതാരം. ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി എന്നിവരാണ് ഗാനരചയിതാക്കള്‍. ഗായകര്‍: എം.ജി.ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, ചിത്ര, സുജാത. കലാസംവിധാനം നേമം പുഷ്പരാജും എ.സുകുമാരന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications