കെ. കെ. ഹരിദാസിന്റെ ചിത്രത്തില്‍ നന്ദിനി
കെ. കെ. ഹരിദാസിന്റെ ചിത്രത്തില്‍ നന്ദിനി
ജനവരി 20, 2002
കെ. കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ നന്ദിനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുടമുറികല്യാണം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, വിജയകുമാര്‍, മനുരാജ്, അഗസ്റിന്‍, സലിംകുമാര്‍, ടോണി, മച്ചാന്‍ വര്‍ഗീസ്, ഐശ്വര്യ, ചാര്‍മിള, കവിയൂര്‍ രേണുക, പൊന്നമ്മ ബാബു, പ്രിയങ്ക, ബീന തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.
തോമസ് തോപ്പില്‍ക്കുടിയുടേതാണ് രചന. ക്യാമറ പ്രതാപന്‍. അലീന ഫിലിംസിന്റെ ബാനറില്‍ അബ്ദുല്‍സലാം അയത്ത് ചിത്രം നിര്‍മിക്കുന്നു.
ഒരു ഇടവേളയ്ക്കു ശേഷമാണ് കെ. കെ. ഹരിദാസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ഹരിദാസ് സംവിധാനം ചെയ്ത രണ്ട് സി.ഐ. മഹാദേവന്‍ നാലടി അഞ്ചിഞ്ച്, മൂന്ന് വിക്കറ്റിന് മുന്നൂറ്റിപത്ത് റണ്‍സ് എന്നീ ചിത്രങ്ങള്‍ റിലീസായിരുന്നില്ല.


Click it and Unblock the Notifications