മോഹന്‍ലാല്‍-സിബി മലയില്‍ ടീം വീണ്ടും

By Staff

മോഹന്‍ലാല്‍-സിബി മലയില്‍ ടീം വീണ്ടും
ജനവരി 20, 2004

മലയാളത്തില്‍ ഒരു പിടി ഹിറ്റുകള്‍ തീര്‍ത്ത മോഹന്‍ലാല്‍-സിബി മലയില്‍ ടീം വീണ്ടും. ദേവദൂതന്‍ എന്ന ചിത്രത്തിന് ശേഷമാണ് സിബി മലയിലും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഓണത്തിന് റിലീസ് ചെയ്യാവുന്ന വിധത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, ദശരഥം, സദയം, ചെങ്കോല്‍, ഉസ്താദ്, ദേവദൂതന്‍ എന്നിവയാണ് സിബി മലയില്‍-മോഹന്‍ലാല്‍ ടീമിന്റെ ചിത്രങ്ങള്‍. ഇവയില്‍ കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. ദേവദൂതന്‍ ഒഴികെയുള്ള മറ്റു ചിത്രങ്ങളും വിജയമായി. കിരീടത്തിലെയും ഭരതത്തിലെയും അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. കിരീടത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ഭരതത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും.

മോഹന്‍ലാല്‍- സിബി മലയില്‍ കൂട്ടുകെട്ടിന്റെ ഒരു ചിത്രം മാത്രമാണ് പരാജയപ്പെട്ടത്- ദേവദൂതന്‍. ദേവദൂതന്റെ വന്‍പരാജയത്തിന് ശേഷം ഒരു ഹിറ്റ് ഒരുക്കുക എന്ന വെല്ലുവിളിയോടെയാണ് സിബി മലയില്‍ മോഹന്‍ലാലുമായി ഒന്നിക്കുന്നത്.

കുഞ്ചാക്കോ ബോബനും നവ്യാ നായരും നായികാനായകന്‍മാരായ ജലോത്സവം എന്ന ചിത്രത്തിന് ശേഷം സിബി മലയില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. ജലോത്സവത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ നടക്കുകയാണ്.

ഒരു ജയറാം ചിത്രം ചെയ്യാനും സിബി മലയിലിന് പദ്ധതിയുണ്ട്. മോഹന്‍ലാല്‍ ചിത്രത്തിന് ശേഷമായിരിക്കും അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X