കലാഭവന്‍ മണിയുടെ സവാരി
കലാഭവന്‍ മണിയുടെ സവാരി
ജനവരി 20, 2004
ഒരു ഇടവേളയ്ക്കു ശേഷം ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു.
സവാരി എന്നാണ് ചിത്രത്തിന്റെ പേര്. സ്റാലിന്‍ ശിവദാസ്എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരേഷ് ബാബുവിന്റെ ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നത് ആദ്യമായാണ്.
സിബി മലയിലിന്റെ ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ, സുന്ദര്‍ദാസിന്റെ കണ്ണിനും കണ്ണാടിക്കും എന്നീ ചിത്രങ്ങള്‍ക്കു ശേഷം കലാഭവന്‍ മണി അഭിനയിക്കുന്ന ചിത്രമാണ് സവാരി. തമിഴിലും മലയാളത്തിലും ഒരുക്കുന്ന പാഞ്ചജന്യം ആണ് മണിയുടെ മറ്റൊരു പ്രൊജക്ട്.
കൃപ ഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയാണ് ചിത്രം നിര്‍മിക്കുന്നത്. സവാരിക്ക് പുറമെ രണ്ട് ചിത്രങ്ങള്‍ കൂടി നിര്‍മിക്കാനൊരുങ്ങുന്ന കിരീടം ഉണ്ണി നിര്‍മാണരംഗത്ത് വീണ്ടും സജീവമാവുകയാണ്.
വേണു നാഗവള്ളി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൊട്ടാരം, ദിലീപിനെ നായകനാക്കി ഷാഫി ഒരുക്കുന്ന ഛോട്ടാ ദാദ എന്നിവയാണ് കിരീടം ഉണ്ണി നിര്‍മിക്കുന്ന മറ്റു ചിത്രങ്ങള്‍. ഹരിശ്രീ അശോകനെ നായകനാക്കി അനില്‍ ബാബു സംവിധാനം ചെയ്ത കുസൃതി കിരീടം റിലീസ് അടുത്തുതന്നെ വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications