ബല്‍റാം വേഴ്സസ് ലയണ്‍
ബല്‍റാം വേഴ്സസ് ലയണ്‍
ജനവരി 20, 2006
ജനവരി അവസാനത്തോടെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍താര യുദ്ധത്തിന് ആരംഭമാവുന്നു. ജനവരി 26ന് ദിലീപിന്റെ ലയണ്‍, മമ്മൂട്ടിയുടെ ബല്‍റാം വേഴ്സസ് താരാദാസ് എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യും.
സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ സമയത്ത് റിലീസ് ചെയ്യുന്നത് സാധാരണ ഉത്സവ വിപണിയില്‍ മാത്രമാണ്. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളില്‍ മാത്രം കാണുന്ന സൂപ്പര്‍താര പോരാട്ടമാണ് ഈ ജനവരിയില്‍ തുടങ്ങുന്നത്.
ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് ദിലീപും മമ്മൂട്ടിയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ജോഷി സംവിധാനം ചെയ്ത ലയണും ഐ.വി.ശശി സംവിധാനം ചെയ്ത ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രവും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ട മസാല ചേരുവകളോടെ ഒരുക്കിയ ചിത്രമാണ്. ലയണില്‍ ദിലീപ് രാഷ്ട്രീയനേതാവായി വേഷമിടുമ്പോള്‍ ബല്‍റാം എന്ന പൊലീസുദ്യോഗസ്ഥനായും താരാദാസ് എന്ന അധോലോകനായകനായും ഇരട്ടവേഷത്തിലാണ് മമ്മൂട്ടി ഐ.വി.ശശി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതിന് മുമ്പ് ദിലീപ്, മമ്മൂട്ടി ചിത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് കഴിഞ്ഞ ഓണത്തിനാണ്. ഓണച്ചിത്രങ്ങളുടെ കൊയ്ത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ദിലീപിന്റെ ചാന്തുപൊട്ട് ആയിരുന്നു. ചാന്തുപൊട്ട് സൂപ്പര്‍ഹിറ്റായപ്പോള്‍ മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐ ശരാശരി വിജയത്തില്‍ ഒതുങ്ങി. ഇത്തവണ ആര് വിജയം കൊയ്യുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications