ത്രില്ലറുകളുടെ പരമ്പരയുമായി ഷാജി-സുരേഷ് ടീം

By Staff

ത്രില്ലറുകളുടെ പരമ്പരയുമായി ഷാജി-സുരേഷ് ടീം
ജനവരി 20, 2006

തലസ്ഥാനം എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്നത്. ആ ചിത്രം വിജയിച്ചതോടെ സുരേഷ് ഗോപി-ഷാജി കൈലാസ്-രഞ്ജിപണിക്കര്‍ കൂട്ടുകെട്ട് പിറക്കുകയായിരുന്നു. ഏകലവ്യന്‍, കമ്മിഷണര്‍, മാഫിയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആ ടീമിന്റെ ജൈത്രയാത്ര തുടര്‍ന്നു.

പിന്നീട് ആ കൂട്ടുകെട്ട് പിരിഞ്ഞു. ഷാജി കൈലാസും സുരേഷ് ഗോപിയും പിരിഞ്ഞതിനു പിന്നാലെ രഞ്ജി പണിക്കര്‍ ജോഷിയുമായി ചേര്‍ന്നു. പിന്നീട് ഒരു ഇടവേളക്കു ശേഷം എഫ്ഐആര്‍ എന്ന ചിത്രത്തിലൂടെ ഷാജിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിച്ചെങ്കിലും ചിത്രം വിജയിച്ചില്ല.

മറ്റൊരു ഇടവേളക്കു ശേഷമാണ് ഇപ്പോള്‍ ഷാജി കൈലാസും സുരേഷ് ഗോപിയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിച്ചുപ്രവര്‍ത്തിച്ചത്. ഭരത്ചന്ദ്രന്‍ ഐപിഎസ് സുരേഷ് ഗോപിക്ക് ഒരുക്കിയ ഉജ്വലമായ തിരിച്ചുവരവ് ഈ ടീമിന്റെ പുനസമാഗമത്തിന് വഴിയൊരുക്കുകയായിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ടിന്റെ ആദ്യകാലത്തേതു പോലെ ഒന്നിനു പിന്നാലെ ഒന്നായി സുരേഷ് ഗോപി-ഷാജി കൈലാസ് ചിത്രങ്ങളൊരുങ്ങുന്നു.

ക്രിസ്മസിന് റിലീസ് ചെയ്ത ടൈഗറിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. ചിത്രം വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപി-ഷാജി കൈലാസ് ടീമിന്റെ ചിത്രങ്ങള്‍ തുടരുകയാണ്. സുരേഷ് ഗോപി ഒരിക്കല്‍ക്കൂടി പൊലീസ് ഓഫീസറായി വേഷമിടുന്ന ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനവരിയില്‍ ആരംഭിക്കും. ആ ചിത്രം പൂര്‍ത്തിയായതിനു ശേഷം മറ്റൊരു പ്രൊജക്ടിനായി ഇരുവരും വീണ്ടും ഒന്നിക്കുന്ന കാര്യവും തീരുമാനിച്ചുകഴിഞ്ഞു. രക്ഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി ഒരു സുരക്ഷാ ഗാര്‍ഡിന്റെ റോളിലാമ് അഭിനയിക്കുന്നത്.

തലസ്ഥാനം, ഏകലവ്യന്‍, കമ്മിഷണര്‍, മാഫിയ... ഒരു കാലത്ത് ബോക്സോഫീസില്‍ ആക്ഷന്‍ ത്രില്ലറുകളുടെ പരമ്പരയാണ് ഈ ടീം ഒരുക്കിയത്. ഇപ്പോഴിതാ ടൈഗര്‍, ചിന്താമണി കൊലക്കേസ്, രക്ഷ.... പ്രേക്ഷകരെ കിടിലം കൊള്ളിക്കാന്‍ വീണ്ടും ത്രില്ലറുകളുമായി സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുകെട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X