വാണിക്ക് വീണ്ടും പരിക്ക്
വാണിക്ക് വീണ്ടും പരിക്ക്
ജനവരി 21, 2001
ഒറ്റപ്പാലം: വാണി വിശ്വനാഥിന് ഷൂട്ടിംഗിനിടയില്‍ വീണ്ടും പരിക്ക്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യുന്ന പുത്തൂരംവീട്ടില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് വാണിക്ക് പരിക്കേറ്റത്.
കുതിരപ്പുറത്തു നിന്നു വീണ വാണിയുടെ വലതു കൈമുട്ടിനാണ് മുറിവു പറ്റിയത്. പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ ഉണ്ണിയാര്‍ച്ച വീണ്ടും വാളുമായി കുതിരപ്പുറത്തേക്കു കയറി. ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയെ അവതരിപ്പിക്കുന്ന വാണി വിശ്വനാഥ് വാളുമായി കുതിരപ്പുറത്തു പാഞ്ഞുവരുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇടക്ക് കുതിര ഒന്നു തിരഞ്ഞോടാന്‍ ശ്രമിച്ചപ്പോള്‍ ബാലന്‍സ് തെറ്റി വാണി താഴോട്ടു വീഴുകയായിരുന്നു.
നേരത്തെ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഭേരിയുടെ ചിത്രീകരണത്തിനിടയിലും വാണിക്ക് പരിക്കേറ്റിരുന്നു. അന്ന് സംഘട്ടന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ വാണിയുടെ മൂക്കിനായിരുന്നു പരിക്കേറ്റത്. പിന്നീട് എറണാകളും സ്പെഷ്യലിസ്റ് ആശുപത്രിയില്‍ പ്ലാസ്റിക് സര്‍ജറിക്ക് വിധേയയാകേണ്ടിയും വന്നു.


Click it and Unblock the Notifications