രാമുകാര്യാട്ട് അവാര്‍ഡ് കമലിന്
രാമുകാര്യാട്ട് അവാര്‍ഡ് കമലിന്
ജനവരി 21, 2002
തൃശൂര്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള ആര്യയുടെ രാമുകാര്യാട്ട് അവാര്‍ഡ് കമലിന്. മേഘമല്‍ഹാര്‍ സംവിധാനം ചെയ്തതിനാണ് കമലിന് അവാര്‍ഡ് ലഭിച്ചത്. ഗ്യാലപ്പ് പോളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
നാടക-ചലച്ചിത്ര വേദികളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന പ്രേംജി അവാര്‍ഡിന് ഫിലോമിന അര്‍ഹയായി. നെയ്ത്തുകാരന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രിയനന്ദനന് പ്രത്യേക അവാര്‍ഡുണ്ട്.
മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണമുദ്രയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് രാമുകാര്യാട്ട് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പ്രേംജി അവാര്‍ഡ്.
ഫിബ്രവരി 10 ന് തൃശൂര്‍ റീജ്യണല്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.


Click it and Unblock the Notifications