വിനയന്റെ ചിത്രത്തില്‍ അമ്പിളീദേവി നായിക

By Staff

വിനയന്റെ ചിത്രത്തില്‍ അമ്പിളീദേവി നായിക
ജനവരി 21, 2003

വിനയന്റെ ചിത്രത്തിലൂടെ ടി വി സീരിയല്‍ നടിയും അവതാരകയുമായ അമ്പിളീദേവി സിനിമയിലെത്തുന്നു.

പല പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയിട്ടുള്ള വിനയന്റെ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന പുതിയ ചിത്രത്തിലാണ് അമ്പിളീദേവി നായികയാവുന്നത്. ചിത്രത്തില്‍ നായകനായി പൃഥ്വിരാജ് അഭിനയിക്കുന്നു. നവ്യാനായരാണ് മറ്റൊരു നായിക.

ചിത്രത്തില്‍ മീര എന്ന കഥാപാത്രത്തെയാണ് അമ്പിളി അവതരിപ്പിക്കുന്നത്. മുത്തുവിന്റെ സഹോദരിയായ മീര വികലാംഗയാണ്. മുത്തുവായി അഭിനയിക്കുന്നത് പൃഥ്വിരാജാണ്.

അനേകം ടി വി പരമ്പരകളിലൂടെയും കൈരളി ടിവിയിലെ ഫ്രഷ് ആന്റ് ഹിറ്റ്സ് പരിപാടിയിലൂടെയും ഏറെ ശ്രദ്ധേയയാണ് അമ്പിളി. സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലക പട്ടം ചൂടിയ അമ്പിളിദേവി സമയം, ദേവത, അക്ഷയപാത്രം, അപര്‍ണ, ജ്വാലയായ്, അക്ഷയപാത്രം എന്നീ ടി വി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. വസുന്ധരാ മെഡിക്കല്‍സ്, സ്ത്രീജന്മം എന്നീ സീരിയലുകളില്‍ അഭിനയിച്ചുവരികയാണ് അമ്പിളി ഇപ്പോള്‍.

കാട്ടുചെമ്പകത്തിലൂടെ വിനയന്‍ പരിചയപ്പെടുത്തിയ അനൂപ് പുതിയ ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗതി ശ്രീകുമാര്‍, സായികുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വിനയന്‍ തന്നെ. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. കോലത്ത് ഫിലിംസിന്റെ ബാനറില്‍ തോമസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X