രാമു കാര്യാട്ട് അവാര്‍ഡ് രഞ്ജിത്തിന്
രാമു കാര്യാട്ട് അവാര്‍ഡ് രഞ്ജിത്തിന്
ജനവരി 21, 2003
ആര്യ ഏര്‍പ്പെടുത്തിയ മികച്ച സംവിധായകനുള്ള രാമു കാര്യാട്ട് അവാര്‍ഡിന് രഞ്ജിത്തും മലയാള സിനിമാ-നാടക രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ കലാകാരന്‍മാര്‍ക്കുള്ള പ്രേംജി അവാര്‍ഡിന് പറവൂര്‍ ഭരതനും അര്‍ഹനായി.
നന്ദനം എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് രഞ്ജിത്തിന് അവാര്‍ഡ് ലഭിച്ചത്. മൂന്ന് പവന്റെ സുവര്‍ണമുദ്രയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും 10,001 രൂപയും അടങ്ങിയതാണ് അവാര്‍ഡ്.
10,0001 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പ്രേംജി അവാര്‍ഡ്. രാമു കാര്യാട്ടിന്റെ ചരമദിനമായ ഫിബ്രവരി 10ന് തൃശൂരില്‍ നടത്തുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.


Click it and Unblock the Notifications