പത്മരാജന്‍: ജനുവരിയുടെ നഷ്ടം

By Staff

പത്മരാജന്‍: ജനുവരിയുടെ നഷ്ടം

അപൂര്‍ണമായ ചലച്ചിത്ര ജീവിതം

നൂതനപ്രമേയങ്ങളും വ്യത്യസ്ത ആഖ്യാനശൈലിയും കൊണ്ട് വ്യത്യസ്തങ്ങളായ കഥകളിലൂടെയും നോവലുകളിലൂടെയും ശ്രദ്ധേയനായ പത്മരാജന്‍ പ്രയാണം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് തന്റെ ചലച്ചിത്ര ജീവിതത്തിന് തുടക്കമിടുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ആദ്യചിത്രവുമായിരുന്നു അത്.

ഭരതന്‍-പത്മരാജന്‍ ടീം മികച്ച കുറെ ചിത്രങ്ങള്‍ സൃഷ്ടിച്ചു. ഒപ്പം മറ്റ് സംവിധായകരുടെ ചിത്രങ്ങള്‍ക്കും പത്മരാജന്‍ തിരക്കഥയെഴുതി. സംവിധായകന്റെ ശൈലിയ്ക്കനുസരിച്ച് തിരക്കഥയുടെ രചനാരീതിയും മാറ്റാന്‍ പത്മരാജന് കഴിഞ്ഞിരുന്നു. പിന്നീടും മറ്റുള്ള സംവിധായകര്‍ക്ക് വേണ്ടി തിരക്കഥയെഴുതുമ്പോള്‍ സംവിധായകന്റൈ ശൈലി മുന്നില്‍ കണ്ട് എഴുതുന്ന രീതി പത്മരാജന്‍ സൂക്ഷിച്ചിരുന്നു.

1979ലാണ് പത്മരാജന്‍ സംവിധാനം ചെയ്ത ആദ്യചിത്രം പുറത്തുവരുന്നത്- പെരുവഴിയമ്പലം. കറുപ്പിന്റെയും വെളുപ്പിന്റെയും ചലച്ചിത്രസാധ്യതകള്‍ ഒപ്പിയെടുത്ത ഈ ചിത്രം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒരു ഗംഭീരനായ ചലച്ചിത്രകാരന്റെ തുടക്കത്തെ എല്ലാ അര്‍ഥത്തിലും വിളിച്ചറിയിക്കുന്നതായിരുന്നു ഈ ചിത്രം.

1981ല്‍ പുറത്തിറങ്ങിയ ഒരിടത്തൊരു ഫയല്‍വാനും പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. ഈ ചിത്രവും അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടി.

12 വര്‍ഷക്കാലം കൊണ്ട് 19 ചിത്രങ്ങളാണ് പത്മരാജന്‍ ഒരുക്കിയത്. കള്ളന്‍ പവിത്രന്‍, നവംബറിന്റെ നഷ്ടം , കൂടെവിടെ, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കരിയിലക്കാറ്റുപോലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, അപരന്‍, സീസണ്‍, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍ എന്നിങ്ങനെ 19 ചിത്രങ്ങള്‍.

പത്മരാജന് മാത്രം സൃഷ്ടിക്കാവുന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ടായിരുന്നത്. കള്ളന്‍ പവിത്രനിലെ പവിത്രനും ഒരിടത്തൊരു ഫയല്‍വാനിലെ ഫയല്‍വാനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും സീസണിലെ ജീവനും സമാനതകളില്ലാത്ത കഥാപാത്രസൃഷ്ടികളാണ്. ചലച്ചിത്രകാരന്റെ സങ്കല്പത്തെ സാക്ഷാത്കരിക്കുന്ന കാസ്റിങ്ങായിരുന്നു ഈ കഥാപാത്രങ്ങളുടെ കാസ്റിംഗിന്റെ പ്രത്യേകത.

ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിനു ശേഷം പത്മരാജന്‍ അകാലമരണത്തിലേക്ക് വേര്‍പിരിയുമ്പോള്‍ പത്മരാജനിലെ പ്രതിഭ അതിന്റെ തീക്ഷ്ണതയില്‍ തന്നെയായിരുന്നു. പിന്നെയും ആ പ്രതിഭക്ക് ചലച്ചിത്രലോകത്ത് ചെയ്തുതീര്‍ക്കാനായി ഒട്ടേറെയുണ്ടായിരുന്നു. അപൂര്‍ണമായി അവസാനിച്ച ഒരു ചലച്ചിത്രജീവിതമായിരുന്നു അത്.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X