twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശശിധരന്‍ ആറാട്ടുവഴി അന്തരിച്ചു

    By Staff
    |

    ശശിധരന്‍ ആറാട്ടുവഴി അന്തരിച്ചു
    ജനവരി 22, 2001

    തിരുവന്തപുരം: നാടക-സിനിമാ-സീരിയല്‍ തിരക്കഥാകൃത്ത് ശശിധരന്‍ ആറാട്ടുവഴി അന്തരിച്ചു. 45 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജനവരി 21 ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.

    വൃക്കസംബന്ധമായ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    ഇരുപതോളം ജനപ്രിയ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച ശശിധരന്‍ ആറാട്ടുവഴി കലാധരന്‍ സംവിധാനം ചെയ്ത നെറ്റിപ്പട്ടത്തിനുവേണ്ടിയായിരുന്നു ആദ്യമായി തിരക്കഥ എഴുതിയത്.

    യോദ്ധ, അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍, കളിവീട്, കുടുംബകോടതി, വാര്‍ദ്ധക്യപുരാണം, അയലത്തെ അദ്ദേഹം, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍, ചെപ്പടിവിദ്യ, കിലുകില്‍ പമ്പരം തുടങ്ങിയ ചിത്രങ്ങളിലൂടെ ആറാട്ടുവഴി പെട്ടെന്നു തന്നെ മലയാള സിനിമാലോകത്ത് അറയപ്പെടാന്‍ തുടങ്ങി. ബാബു ആന്റണി നായകനായി അഭിനയിച്ച ജനനായകന്‍ എന്ന സിനിമക്കാണ് അവസാനമായി തിരക്കഥ എഴുതിയത്.

    സിനിമയ്ക്കു പുറമെ സീരിയലിനു വേണ്ടിയും ശശിധരന്‍ ആറാട്ടുവഴി തിരക്കഥ എഴുതിയിട്ടുണ്ട്. കൈരളി ചാനലിനു വേണ്ടി മമ്മൂട്ടി നിര്‍മ്മിക്കുന്ന അവള്‍ എന്ന മെഗാസീരിയലിനു വേണ്ടിയുള്ള രചനയിലായിരുന്നു ശശിധരന്‍ ഇപ്പോള്‍.

    ആലപ്പുഴ കളത്തില്‍ അര്‍ജുനന്‍പിള്ളയുടെയും വസുന്ധരയുടെയും മകനായ ശശിധരന്‍ ആറാട്ടു വഴി പ്രൊഫഷണല്‍ നാടകരംഗത്തുനിന്നാണ് സിനിമയിലേക്ക് കടന്നു വന്നത്. ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദം നേടി. പി.എം. മാത്യൂ വെല്ലൂരിന്റെ മനഃശാസ്ത്രം മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

    ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ക്ലാര്‍ക്കും കഥാകാരിയുമായ സുധക്കുട്ടിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. പട്ടം ജി.എച്ച്.എസിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനി നന്ദൂട്ടിയും കോട്ടണ്‍ഹില്‍ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടിയും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X