കലാഭവന്‍ മണി സിബിഐ ഓഫീസറാവുന്നു
കലാഭവന്‍ മണി സിബിഐ ഓഫീസറാവുന്നു
ജനവരി 22, 2002
കെ. ആര്‍. രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി സിബിഐ ഓഫീസറായി അഭിനയിക്കുന്നു. പ്രഭുവെന്നാണ് ചിത്രത്തിന്റെ പേര്.
കെ. ആര്‍. രാംദാസിന്റേതു തന്നെയാണ് രചന. ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഹരിശ്രീ അശോകന്‍, ദേവന്‍, സുധാകര്‍ വസന്ത്, ഇന്ദ്രന്‍സ്, രഞ്ജിത്ത്, അഞ്ജലി, അംബിക ഫാത്തിമാബാബു എന്നിവരും ചിത്രത്തില്‍ അഭിനിയിക്കുന്നു.
ഭരണിക്കാവ് ശിവകുമാറിന്റെ വരികള്‍ക്ക് മനീഷ് സംഗീതം നല്‍കുന്നു. ക്യാമറ കെ. പി. സുരേഷ്. ഋഷികേശ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പുഷ്പ വസന്ത്, ശാന്തി സുധാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications