പ്രദീപിന്റെ ചിത്രത്തില്‍ കാര്‍ത്തിക
പ്രദീപിന്റെ ചിത്രത്തില്‍ കാര്‍ത്തിക
ജനവരി 22, 2003
പ്രദീപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിനീത്കുമാറിന്റെ നായികയായി കാര്‍ത്തിക അഭിനയിക്കുന്നു. വിനയന്റെ കാട്ടുചെമ്പകത്തിലെ നായികാവേഷത്തിലൂടെയാണ് കാര്‍ത്തിക ശ്രദ്ധേയയായത്.
മേല്‍വിലാസം ശരിയാണ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുധീഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഇംഗ്ലീഷ് മീഡിയത്തിന് ശേഷം പ്രദീ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജഗതി ശ്രീകുമാര്‍, ചന്ദ്രാലക്ഷ്മണ്‍, ജനാര്‍ദനന്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, കല്പന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഹരിദാസ് കരിവെള്ളൂരിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്ക സംഭാഷണവും രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ക്യാമറ എം. ഡി. സുകുമാരന്‍.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ അഹമ്മദ് സെയിദാണ് ചിത്രം നിര്‍മിക്കുന്നത്.എന്‍ജോയ് ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications