അനില്‍ ബാബു വേര്‍പിരിയുന്നു

By Staff

അനില്‍ ബാബു വേര്‍പിരിയുന്നു
ജനവരി 22, 2004

25 ചിത്രങ്ങള്‍ ഒരുക്കിയ സംവിധായക ജോഡിയായ അനില്‍ ബാബു വേര്‍പിരിയുന്നു. പറയാം എന്ന 25-ാമത്തെ ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്യില്ല.

ഇനി തനിച്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്യാനാണ് ഇരുവരും ആലോചിക്കുന്നത്. സംവിധായക ജോഡിയെന്ന നിലയില്‍ 25 ചിത്രങ്ങള്‍ ഒരുക്കുക എന്ന അപൂര്‍വദൗത്യം പിന്നിട്ടതിന് ശേഷം പിരിയാനാണ് അനിലിന്റെയും ബാബുവിന്റെയും തീരുമാനം.

ഭാവനയും ജിഷ്ണുവും നായികാനായകന്‍മാരായ പറയാമിന്റെ ചിത്രീകരണം നടന്നുവരികയാണ്. പറയാം പൂര്‍ത്തിയാക്കിയതിന് ശേഷം വേര്‍പിരിയാന്‍ തങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് അനിലും ബാബുവും പറഞ്ഞു. തങ്ങള്‍ പിണങ്ങി പിരിയുകയല്ലെന്നും പിരിയാന്‍ സമയമായെന്ന് തോന്നിയതു കൊണ്ടാണ് ഈ തീരുമാനമെന്നും ഇരുവരും വ്യക്തമാക്കി.

തനിച്ച് സംവിധാനം ചെയ്യാനുള്ള ചിത്രങ്ങളുടെ പദ്ധതികളും ഇവര്‍ തയ്യാറാക്കിക്കഴിഞ്ഞു. അനില്‍ മലയാളത്തിലും തമിഴിലുമായി ഒരു ചിത്രം ഒരുക്കും. മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യാനാണ് ബാബുവിന്റെ പദ്ധതി.

മാന്ത്രികച്ചെപ്പ് ആണ് അനില്‍ ബാബുവിന്റെ ആദ്യത്തെ ചിത്രം. തുടര്‍ന്ന് ഒരുക്കിയ ചിത്രങ്ങളില്‍ പലതും ഹിറ്റായി. നര്‍മത്തിന് പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളായിരുന്നു ഇവയില്‍ മിക്കതും.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഇരട്ടസംവിധായകരാണ് അനില്‍ബാബു. തങ്ങള്‍ക്ക് മുമ്പും ശേഷവുമെത്തിയ സംവിധാകജോഡികള്‍ വേര്‍പിരിഞ്ഞപ്പോഴും ഒരുമിച്ച് ചിത്രങ്ങള്‍ ചെയ്യുന്നത് തുടരുകയായിരുന്നു ഇവര്‍.

സിദ്ദിക്ക് ലാല്‍, അശോകന്‍ താഹ, അക്ബര്‍ ജോസ് എന്നിവരാണ് ഇതിനുമുമ്പ് വേര്‍പിരിഞ്ഞ സംവിധായക ജോഡികള്‍. സിദ്ദിക്ക് ലാലില്‍ സിദ്ദിക്ക് മാത്രമാണ് സംവിധാനരംഗത്തുള്ളത്. അശോകന്‍ താഹയില്‍ താഹ മാത്രവും. എന്നാല്‍ അനില്‍ ബാബുമാരില്‍ രണ്ടു പേരും സംവിധാന രംഗത്ത് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X