»   » ദിലീപ് ബ്രാഹ്മണവേഷത്തില്‍

ദിലീപ് ബ്രാഹ്മണവേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam

ദിലീപ് ബ്രാഹ്മണവേഷത്തില്‍
ജനവരി 22, 2005

ഒരു പാലക്കാടന്‍ ബ്രാഹ്മണനായി ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഇന്ത്യാടുഡേ. നവാഗത സംവിധായകനായ രാജ്ബാബുവാണ് ചിത്രമൊരുക്കുന്നത്. പുതിയ കഥാപാത്രങ്ങളില്‍ വ്യത്യസ്തത വരുത്താന്‍ ശ്രമിക്കുന്ന ദിലീപ് ഈ ചിത്രത്തിലെ വേഷം ശ്രദ്ധേയമാവുന്ന പ്രതീക്ഷയിലാണ്.

ഗോപികയാണ് ചിത്രത്തിലെ നായിക. ദിലീപിന്റെ നായികയായി ഗോപിക വേഷമിടുന്നത് ആദ്യമായാണ്. ഫോര്‍ ദി പീപ്പിളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ നടി മമ്മൂട്ടി ചിത്രം വേഷം ഹിറ്റായതോടെ മലയാളത്തില്‍ സജീവമാവുകയാണ്.

ഇന്ദ്രജിത്ത്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സായികുമാര്‍, സിദ്ദിക്ക്, സലിംകുമാര്‍, രാജന്‍ പി. ദേവ് എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. സൂപ്പര്‍സ്റാര്‍ ഫിലിംസിന്റെ ബാനറില്‍ ജോസഫ് മഹിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ദില്ലി, കുളു, മണലി, എറണാകുളം എന്നിവിടങ്ങളിലായി നടക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X