മീന വീണ്ടും മലയാളത്തില്‍, നായകന്‍ ജയറാം
മീന വീണ്ടും മലയാളത്തിലെത്തുന്നു. ബ്രിഗേഡ് സിനിമയുടെ ബാനറില്‍ പി.ടി. ഹാരിസ് നിര്‍മ്മിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന മാജിക് ലാംപ് എന്ന ചിത്രത്തിലൂടെ. ജയറാമാണ് നായകന്‍.
ഇവര്‍ക്കു പുറമെ ഇന്ദ്രജയും ഒരു പ്രധാന വേഷമിടുന്നു. ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, നെടുമുടി വേണു, ജഗദീഷ്, കൊച്ചിന്‍ ഹനീഫ, അഗസ്റിന്‍, കോട്ടയം നസീര്‍, രാമു, ബൈജു, മാമുക്കോയ, നാരായണന്‍ നായര്‍, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് മാജിക് ലാംപിലെ മറ്റഭിനേതാക്കള്‍.
രഞ്ജിത്തിന്റെ കഥയ്ക്ക് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവര്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങള്‍ക്ക്. സംഗീതം ഔസേപ്പച്ചന്‍. യേശുദാസ്, ചിത്ര, എം.ജി. ശ്രീകുമാര്‍ എന്നിവര്‍ പാടുന്നു.
ഛായാഗ്രഹണം ആനന്ദക്കുട്ടനും എഡിറ്റിംഗ് കെ. ശങ്കുണ്ണിയും നിര്‍വഹിക്കുന്നു. മാര്‍ച്ച് ആദ്യം കൊച്ചിയില്‍ ചിത്രീകരണം തുടങ്ങുന്ന മാജിക് ലാംപ് ബ്രിഗേഡ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നു.


Click it and Unblock the Notifications