»   » കാര്‍ വാങ്ങിയ ത്രില്ലില്‍ ഭാവന

കാര്‍ വാങ്ങിയ ത്രില്ലില്‍ ഭാവന

Posted By:
Subscribe to Filmibeat Malayalam

കാര്‍ വാങ്ങിയ ത്രില്ലില്‍ ഭാവന
ജനവരി 23, 2004

മലയാള സിനിമയില്‍ വിസ്മയം സൃഷ്ടിച്ച് നീങ്ങുന്ന നടി ഭാവനയ്ക്ക് കടന്നുപോയ 2003 ഭാഗ്യവര്‍ഷമായിരുന്നു. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തില്‍ അരങ്ങേറ്റം. പിന്നെ ക്രോണിക് ബാച്ചിലര്‍, സ്വപ്നക്കൂട്, തിളക്കം, സിഐഡി മൂസ, ഇവര്‍, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് തുടങ്ങി ഹിറ്റായ ഒരു പിടി ചിത്രങ്ങള്‍....

2004ഉം ഭാവനയെ സംബന്ധിച്ച് മോശമല്ല. ദിലീപിനൊപ്പം ഗള്‍ഫില്‍ അറേബ്യന്‍ ത്രില്ലര്‍ എക്സ്പ്രസ് എന്ന സ്റേജ് പ്രോഗ്രാമില്‍ ഭാവന പങ്കെടുത്തിരുന്നു. അതില്‍ നിന്ന് കിട്ടിയ പണം കൊണ്ട് ഭാവന സ്വന്തമായി ഒരു കാര്‍ വാങ്ങി. 17ാം വയസ്സില്‍ സ്വന്തമായി കാര്‍ വാങ്ങിയതിന്റെ ത്രില്ലിലാണ് കിലുക്കാംപെട്ടിയായ ഈ പെണ്‍കുട്ടി.

2004ലും ഭാവനയ്ക്ക് ഒരു പിടി ചിത്രങ്ങള്‍ ഉണ്ട്. സിബി മലയിലിന്റെ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, റാഫി മെക്കാര്‍ട്ടിന്റെ ചതിക്കാത്ത ചന്തു, പറയാം. പിന്നെ കമലിന്റെയും ജോസ് തോമസിന്റെയും ചിത്രങ്ങള്‍. തമിഴില്‍ നിന്നും നല്ല ഓഫറുകള്‍ ഭാവനയെത്തേടി എത്തുന്നു. എന്തായാലും ഭാവന തിരക്കിലാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X