മോഹന്‍ലാല്‍ ചിത്രത്തില്‍ സംവൃത
മോഹന്‍ലാല്‍ ചിത്രത്തില്‍ സംവൃത
ജനവരി 23, 2005
രസികനില്‍ ദിലീപിന്റെ നായികയായാണ് സംവൃതാ സുനില്‍ സിനിമയില്‍ തുടക്കമിട്ടത്. രസികനെ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ ചിത്രത്തിലെ നാടന്‍പെണ്ണിന്റെ മട്ടും ഭാവവുമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച സംവൃതയും ശ്രദ്ധിക്കപ്പെട്ടു.
ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ സംവൃതക്ക് രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സക്കറിയാപോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലാണ് സംവൃത നായികയാവുന്നത്.
ദിലീപ് ചിത്രത്തിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയാവാന്‍ ലഭിച്ചിരിക്കുന്ന അവസരം സിനിമയില്‍ കൂടുതല്‍ സജീവമാവുന്നതിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംവൃത.
നേരത്തെ കോളജ് കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഹലോ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതിന് രഞ്ജിത്ത് കണ്ടെത്തിയതായിരുന്നു ഈ പെണ്‍കുട്ടിയെ. ഹലോയുടെ ചിത്രീകരണം നടക്കാതെ പോയപ്പോള്‍ സംവൃതയുടെ സിനിമയിലെ അരങ്ങേറ്റം വൈകി. രസികനില്‍ നായികയാക്കുന്നതിന് രഞ്ജിത്താണ് ലാല്‍ ജോസിനോട് സംവൃതയുടെ പേര് നിര്‍ദേശിക്കുന്നത്. ഹലോ ഉപേക്ഷിച്ചെങ്കിലും ഇപ്പോഴിതാ രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലും നായികയാവാന്‍ സംവൃതക്ക് അവസരം കൈവന്നിരിക്കുന്നു.


Click it and Unblock the Notifications