ജഗതി-ജഗദീഷില്‍ ജഗതിയും ജഗദീഷും

By Staff

ജഗതി-ജഗദീഷില്‍ ജഗതിയും ജഗദീഷും
ജനവരി 24, 2001

മലയാളത്തിലെ രണ്ടു തലമുറയെ പ്രതിനിധീകരിക്കുന്ന ഹാസ്യതാരങ്ങളായ ജഗതിക്കും ജഗദീഷിനും നായകവേഷങ്ങള്‍ പുത്തരിയൊന്നുമല്ല. ഒരുകാലത്ത് ജഗദീഷ് നായകനായ ഒട്ടേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ജഗതി നായകനായ വേഷങ്ങളും കുറവല്ല.

ഇവര്‍ രണ്ടു പേരും തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍ നിസാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്തുകൊണ്ടും വ്യത്യസ്തമാണ്. ജഗതിയും ജഗദീഷും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതുകൊണ്ടല്ല അത്. മറിച്ച് ചിത്രത്തിന്റെ പേരു തന്നെ ഈ താരങ്ങളുടെ പേരാണ് എന്നതു കൊണ്ട്.

അതെ... നിസാറിന്റെ പുതിയ ചിത്രമാണ് ജഗതി-ജഗദീഷ്. ചിത്രത്തിന്റെ കഥ സാക്ഷാല്‍ ജഗദീഷന്റേതു തന്നെ. ഇവര്‍ രണ്ടു പേരും ഒന്നിക്കുമ്പോള്‍ ചിത്രം ഏതു വിഭാഗത്തില്‍ പെടുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...

ജഗതി-ജഗദീഷിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X