»   » കാളവര്‍ക്കിയും കാളമുത്തുവും

കാളവര്‍ക്കിയും കാളമുത്തുവും

Posted By:
Subscribe to Filmibeat Malayalam

കാളവര്‍ക്കിയും കാളമുത്തുവും
ജനവരി 24, 2003

ജഗതി ശ്രീകുമാറും കലാഭവന്‍ മണിയും തമ്മില്‍ ഒരു കാളപ്പോര്. കാള എന്ന് തുടങ്ങുന്ന പേരുള്ള രണ്ട് സിനിമകളിലായി ജഗതിയും മണിയും ടൈറ്റില്‍ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

കാളവര്‍ക്കി എന്ന ചിത്രത്തിലാണ് ജഗതി അഭിനയിക്കുന്നത്. വിത്തുകാളകളെ അരുമകളായി സ്നേഹിക്കുന്ന കാളവര്‍ക്കി എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. അല്പസ്വല്പം കാളസ്വഭാവവുമുണ്ട് വര്‍ക്കിക്ക്.

രാജേഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. വിജയരാഘവന്‍, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, സുവര്‍ണാ മാത്യു എന്നിവരും അഭിനയിക്കുന്നു.

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കലാഭവന്‍ മണി നായകനാവുന്നത്. കാളമുത്തു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാളവര്‍ക്കി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് കാളമുത്തുവെത്തിയത്.

മണിയുടെ ഹിറ്റ് ചിത്രമായ കരുമാടിക്കുട്ടന് തിരക്കഥയൊരുക്കിയ എസ്തപ്പാനാണ് കാളവര്‍ക്കിക്ക് തിരക്കഥ രചിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X