മുകേഷിന്റെ അഞ്ചര കമ്പനി
മുകേഷിന്റെ അഞ്ചര കമ്പനി
ജനവരി 24, 2004
നവാഗത സംവിധായകനായ ദത്തന്‍ ഒരുക്കുന്ന ചിത്രമാണ് അഞ്ചര കമ്പനി. മുകേഷും വിജയരാഘവനുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുഴുനീള ചിരിപ്പടമാണ് ദത്തന്‍ ഒരുക്കുന്നത്. ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, കെ പി എ സി ലളിത, കല്പന തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.
ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മവും കഴിഞ്ഞു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചത്.
പെന്റാന്റോണ്‍ മൂവീസാണ് അഞ്ചരകമ്പനി നിര്‍മിക്കുന്നത്. കുമാര്‍ എന്റര്‍പ്രൈസസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications