അനില്‍ചന്ദ്രയുടെ മായാതെ
അനില്‍ചന്ദ്രയുടെ മായാതെ
ജനവരി 24, 2005
നവാഗത സംവിധായകനായ അനില്‍ ചന്ദ്ര ഒരുക്കുന്ന പുതിയ ചിത്രമാണ് മായാതെ. കഥാപുരുഷനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മിഥുന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖം ഗായത്രിയാണ്.
ഹരിശ്രീ അശോകന്‍, സായികുമാര്‍, വേണുനാഗവള്ളി, ഹരിക്കുട്ടന്‍, ഗീതാവിജയന്‍, അംബികാ മോഹന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സി. ആര്‍. ചന്ദ്രനാണ്. ഛായാഗ്രഹണം സുരേഷ്ദേവ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് നടേഷ് ശങ്കര്‍ സംഗീതം പകരുന്നു.
ശീതള്‍ മൂവീസിന്റെ ബാനറില്‍ ശിവദാസ്, അലോഷ്യസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒറ്റപ്പാലത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരികയാണ്.


Click it and Unblock the Notifications