കമല്‍-മമ്മൂട്ടി ചിത്രം നേര്
കമല്‍-മമ്മൂട്ടി ചിത്രം നേര്
ജനവരി 24, 2005
മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് നേര് എന്ന് പേരിട്ടു. ഒരു ബസ് കണ്ടക്ടറായാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.
ജീവിതഗന്ധിയായ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ടി. എ. റസാക്കാണ്. കമലിന്റെ ഒടുവിലത്തെ ചിത്രമായ പെരുമഴക്കാലത്തിനും തിരക്കഥയെഴുതിയത് ടി. എ. റസാക്കാണ്. വന്‍വിജയമായ മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം വേഷത്തിന്റെ തിരക്കഥ ഒരുക്കിയതും റസാക്കായിരുന്നു.
അഴകിയ രാവണന് ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞാണ് കമലും മമ്മൂട്ടിയും ഒന്നിക്കുന്നത്. മഴയെത്തുംമുമ്പ് ആണ് കമലും മമ്മൂട്ടിയും ഇതിന് മുമ്പ് ഒന്നിച്ചപ്പോള്‍ സൂപ്പര്‍ഹിറ്റ് ആയ ചിത്രം.
ഫിബ്രവരി 18 മുതല്‍ മമ്മൂട്ടി കമല്‍ ചിത്രത്തിന് ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന തസ്കരവീരനില്‍ മമ്മൂട്ടി അഭിനയിച്ചുതുടങ്ങും. തസ്കരവീരന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ മമ്മൂട്ടി കമല്‍ ചിത്രം നേരിന്റെ ലൊക്കേഷനിലെത്തും.
ഇപ്പോള്‍ മമ്മൂട്ടിക്ക് കരിയറിലെ ഏറ്റവും സജീവമായ വേളകളിലൊന്നാണ്. 2004ലെ ഏതാനും ചിത്രങ്ങളിലെ തിളക്കമാര്‍ന്ന പ്രകടനത്തിന് ശേഷം 2005 തുടങ്ങിയത് ക്രിസ്തമസ് ചിത്രമായ വേഷത്തിന്റെ വിജയത്തോടെയാണ്. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയാണെങ്കിലും മമ്മൂട്ടി ഏറെ കരുതലോടെയാണ് തന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.


Click it and Unblock the Notifications