രാജപട്ടത്തില്‍ നായകന്‍ അബാസ്
രാജപട്ടത്തില്‍ നായകന്‍ അബാസ്
ജനവരി 25, 2001
തമിഴ് നടന്‍ അബാസ് വീണ്ടും മലയാളത്തിലെത്തുന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച അബാസ് മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന രാജപട്ടത്തിലൂടെയാണ് വീണ്ടും വരുന്നത്.
നേരത്തെ കലാഭവന്‍ മണിയെയാണ് ഈ ചിത്രത്തിലെ നായകനായി കണ്ടിരുന്നത്. നായികയായി സംഗീത(രസിക)യെയും. ഇപ്പോള്‍ നായകന്‍ മാത്രമല്ല നായികയും മാറിയിരിക്കുകയാണ്. സംഗീതയ്ക്കു പകരം കാവേരിയാണ് രാജപട്ടത്തില്‍ നായികാവേഷമണിയുന്നത്.
ഹരിശ്രീ അശോകന്‍, രാജന്‍ പി. ദേവ്, എന്‍.എഫ്. വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, അഗസ്റിന്‍, സാലു കൂറ്റനാട്, മച്ചാന്‍ വര്‍ഗീസ്, ലെന, പ്രിയങ്ക, സീനത്ത്, വത്സലാ മേനോന്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍.
കുഞ്ഞുകൊച്ചിന്റെ കഥയെ അടിസ്ഥാനമാക്കി മോഹന്‍ദാസ് തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന റാണാപ്രതാപ് ആണ്. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം പകരുന്നു. എഡിറ്റിംഗ് വത്സരാജ് നിക്സണ്‍ ഡിക്രൂസ്.
മദന്‍ ഇന്‍ഡസ് മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫിബ്രവരിയില്‍ തുടങ്ങും.


Click it and Unblock the Notifications