ആതിര സഹസംവിധായികയാവുന്നു

By Staff

ആതിര സഹസംവിധായികയാവുന്നു
ജനവരി 25, 2002

നടിമാര്‍ ക്യാമറയ്ക്ക് പിന്നില്‍ സംവിധായക വേഷമണിയുന്നത് മലയാളത്തില്‍ അപൂര്‍വം. നടിയാവണമെന്നതിനേക്കാള്‍ സംവിധായികയാവണം എന്ന് മോഹിച്ച ഒരു നടി സഹസംവിധായികയുടെ വേഷത്തില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. സുനില്‍ സംവിധാനം ചെയ്യുന്ന സഹോദരന്‍ സഹദേവന്‍ എന്ന ചിത്രത്തില്‍ നടി ആതിര സഹസംവിധായികയാണ്.

മമ്മൂട്ടി നായകനായ വിനയന്‍ ചിത്രം ദാദാസാഹിബിലൂടെയാണ് ആതിര ചലച്ചിത്രരംഗത്ത് അരങ്ങേറിയത്. അതിന് ശേഷം ഭര്‍ത്താവുദ്യോഗം എന്ന ചിത്രത്തില്‍ നായികയായി. സുനില്‍ സഹോദരന്‍ സഹദേവന്മുമ്പ് ചെയ്ത ഗ്രാന്റ് മദറിലും ആതിരയാണ് നായിക. ഇനി കുറച്ചുകാലം ക്യാമറയ്ക്കു പിന്നിലെ ജോലികളില്‍ മുഴുകാനാണ് ആതിര ഉദ്ദേശിക്കുന്നത്.

മറ്റൊരു നടി കൂടി സഹോദരന്‍ സഹദേവനല്‍ സഹസംവിധായികയാവുന്നുണ്ട്- അനിത നായര്‍. എബ്രഹാം ലിങ്കന്റെ മഴ പെയ്യുമ്പോള്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു അനിത നായര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X