ദിലീപ് ഹിജഡയാവുന്നു

By Staff

ദിലീപ് ഹിജഡയാവുന്നു
ജനവരി 25, 2004

കരിയറിലെ കുതിപ്പ് പകര്‍ന്ന ആത്മവിശ്വാസത്തിന്റെ ബലത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ദിലീപ് ഒരു ഹിജഡയായാണ് വേഷമിടുന്നത്.

മീശ മാധവനില്‍ സംഭവിച്ച മാജിക് ആവര്‍ത്തിക്കാനായി ദിലീപും ലാല്‍ ജോസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഹിജഡയായ രാധ എന്ന രാധാകൃഷ്ണന്‍. ദിലീപിന്റെ അഭിനയജീവിതത്തിലെ ഏറെ വ്യത്യസ്തമായ വേഷമായിരിക്കും ഇത്.

മലയാളത്തില്‍ സലിംകുമാറും മനോജ് കെ. ജയനും ഹിജഡയായി അഭിനയിച്ചിട്ടുണ്ട്. സലിംകുമാര്‍സൂത്രധാരനിലും മനോജ് കെ. ജയന്‍ ജയരാജിന്റെ ബീഭത്സയിലും ഹിജഡയായി വേഷമിട്ടത്. എന്നാല്‍ ഒരു നായകനടന്‍ ഇത്തരമൊരു വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.

അത്ഭുതവിളക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ബെന്നി പി. നായരമ്പലം. ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളായ കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയത് ബെന്നി പി. നായരമ്പലമാണ്.

വേഷങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ദിലീപ് ഇപ്പോള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന റണ്‍വെയില്‍ അധോലോക നായകനാണ് ദിലീപ്. ആദ്യമായാണ് ഇത്തരമൊരു വേഷം ദിലീപ് ചെയ്യുന്നത്. പ്രിയദര്‍ശന്റെ കാര്‍വര്‍ണനില്‍ ഒരു കള്ളനായാണ് ദിലീപ് വേഷമിടുന്നത്.

അത്ഭുതവിളക്ക് ആഗസ്തില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. റണ്‍വെയുടെയും കാര്‍വര്‍ണന്റെയും ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ദിലീപിന്റെ വിഷുചിത്രമായ റണ്‍വെ ഏപ്രില്‍ 14നും കാര്‍വര്‍ണന്‍ ജൂലൈ നാലിനും റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X