ജയസൂര്യയുടെ പ്രതിസന്ധി

By Staff

ജയസൂര്യയുടെ പ്രതിസന്ധി
ജനവരി 25, 2005

ദിലീപിന് പകരക്കാരന്‍ എന്നൊരു വിശേഷണം ജയസൂര്യക്ക് സിനിമാവൃത്തങ്ങളില്‍ ഉണ്ടായിരുന്നു. ആ വിശേഷണം ജയസൂര്യയുടെ കരിയറില്‍ ഗുണം ചെയ്തിട്ടുമുണ്ട്. എന്നാല്‍ പാവങ്ങളുടെ ദിലീപിന് ഇപ്പോള്‍ പതുക്കെ സിനിമയില്‍ കാലിടറിത്തുടങ്ങിയിരിക്കുന്നു.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ജയസൂര്യക്ക് അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതു തന്നെ ദിലീപ് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ്. തുടര്‍ന്നും ദിലീപിന്റെ പകരക്കാന്‍ വേഷം ജയസൂര്യക്ക് ലഭിച്ചു. റാഫി മെക്കാര്‍ട്ടിന്റെ ചതിക്കാത്ത ചന്തുവില്‍ ദിലീപിന് പകരക്കാരനെന്ന നിലയില്‍ ജയസൂര്യ നായകനായി. ദിലീപിന്റെ ഡേറ്റ് കിട്ടാതെ വന്നപ്പോള്‍ താഹയും ഷാഫിയും ജയസൂര്യയെ നായകനാക്കി ചിത്രങ്ങളൊരുക്കി. ഈ ചിത്രങ്ങളിലെല്ലാം ജയസൂര്യ തരക്കേടില്ലാതെ അഭിനയിച്ചെങ്കിലും തമാശ സൃഷ്ടിക്കുന്ന ശൈലിയില്‍ ദിലീപിനെ അനുകരിക്കുന്ന ഈ നടന് നേരത്തെ കിട്ടിയതു പോലുള്ള മികച്ച അവസരങ്ങളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു മാത്രമാണ് ശരാശരി വിജയം നേടിയത്. ഗ്രീറ്റിംഗ്സ് വന്‍പരാജയമായി. ഈയിടെ പുറത്തിറങ്ങിയ രാജസേനന്റെ ഇമ്മിണി നല്ലൊരാളും നല്ല അഭിപ്രായമല്ല ഉണ്ടാക്കിയിരിക്കുന്നത്. ചതിക്കാത്ത ചന്തുവിലെ സിനിമാഭ്രാന്തനെ പുന:സൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. ജയസൂര്യയുടെ ചിരിനമ്പറുകളും ഈ ചിത്രത്തില്‍ ഏശാതെ പോയി.

മികച്ച പ്രൊജക്ടുകളൊന്നും ഇപ്പോള്‍ ജയസൂര്യയെ തേടിയെത്തുന്നില്ല. പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു എന്നിവ നിര്‍മിച്ച ലാലിന് ജയസൂര്യ ചിത്രങ്ങളൊന്നും ചെയ്യാന്‍ ഉടന്‍ പദ്ധതിയില്ല. ബ്ലാക്കിന് ശേഷം ലാല്‍ നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.

പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു എന്നീ ഹിറ്റുകളിലൂടെ ജയസൂര്യക്ക് കരിയറില്‍ വളര്‍ച്ച നേടിക്കൊടുത്ത ഷാഫിയും റാഫി മെക്കാര്‍ട്ടിനും പുതിയ ജയസൂര്യ പ്രൊജക്ടുകളൊന്നുമില്ല. ഷാഫിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. റാഫി മെക്കാര്‍ട്ടിന്റെ അടുത്ത ചിത്രത്തില്‍ ദിലീപും.

ഒരു കാലത്ത് ഹിറ്റുകളുണ്ടാക്കിയെങ്കിലും ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന രാജസേനനെ പോലുള്ള സംവിധായകരുടെ ചിത്രങ്ങള്‍ ജയസൂര്യക്ക് ഗുണം ചെയ്യുന്നുമില്ല. തിരിച്ചുവരവിനായി ഒരു മികച്ച പ്രൊജക്ട് തേടുകയാണ് ജയസൂര്യ ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X