twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തസ്കരവീരന് നായിക നയന്‍താര

    By Staff
    |

    തസ്കരവീരന് നായിക നയന്‍താര
    ജനവരി 25, 2005

    പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം തസ്കരവീരനില്‍ നയന്‍താര നായികയാവുന്നു. ജയറാമിന്റെയും മോഹന്‍ലാലിന്റെയും നായികയായി വേഷമിട്ടിട്ടുള്ള നയന്‍താര മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് ആദ്യമായാണ്.

    മമ്മൂട്ടി ചിത്രത്തിലൂടെ ചെറിയാൈെരു ഇടവേളക്ക് ശേഷമാണ് നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. തമിഴിലേക്ക് ചേക്കേറിയ നയന്‍താര രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയില്‍ നായികയാവാന്‍ അവസരം ലഭിച്ചതോടെ മലയാളത്തില്‍ നിന്നുള്ള ചില ഓഫറുകള്‍ വേണ്ടെന്നുവച്ചിരുന്നു. സിബി മലയിലിന്റെ അമൃതം, മറ്റൊരു മമ്മൂട്ടി ചിത്രമായ തൊമ്മനും മക്കളും എന്നിവ നയന്‍താര വേണ്ടെന്നുവച്ച പ്രൊജക്ടുകളാണ്. ഏതായാലും തമിഴിലെ തിരക്കുകള്‍ക്ക് അവധി കൊടുത്ത് നയന്‍താര മമ്മൂട്ടി ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്നു.

    നയന്‍താരയുടെ നാലാമത്തെ മലയാളചിത്രമാണ് തസ്കരവീരന്‍. മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി സിനിമില്‍ തുടക്കമിട്ട നയന്‍താര തുടര്‍ന്നഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രങ്ങളായ വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നിവയിലായിരുന്നു. നയന്‍താരയുടെ ആദ്യതമിഴ് ചിത്രം അയ്യ ഈയിടെയാണ് റിലീസായത്.

    നയന്‍താരയുടെ അരങ്ങേറ്റചിത്രമായ മനസ്സിനക്കരെയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷീല തസ്കരവീരനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജന്‍ പി. ദേവ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

    വജ്രം എന്ന ആദ്യചിത്രത്തിന് ശേഷം ഇരട്ടസംവിധായകരായ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന തസ്കരവീരനില്‍ മമ്മൂട്ടിക്ക് വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. ആദ്യന്തം ആക്ഷന്‍ മൂഡിലുള്ള ചിത്രമാണെങ്കിലും രസകരവും കൗതുകരവുമായ രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

    ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുകയാണ്. തൊമ്മനും മക്കളും പൂര്‍ത്തിയാക്കിയതിന് ശേഷം മമ്മൂട്ടി തസ്കരവീരനില്‍ അഭിനയിച്ചുതുടങ്ങി.

    കലൂര്‍ ഡെന്നീസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എം. ഡി. രാജേന്ദ്രന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ജിബു ജേക്കബ്. രസിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിന്ധ്യന്‍, ദിനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X