»   » ഭാനുപ്രിയ വീണ്ടും മലയാളത്തില്‍

ഭാനുപ്രിയ വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

ഭാനുപ്രിയ വീണ്ടും മലയാളത്തില്‍
ജനവരി 26, 2002

ദേവഹംസം എന്ന ചിത്രത്തിലൂടെ ഭാനുപ്രിയ വീണ്ടും മലയാളത്തിലെത്തുന്നു. ടെലിവിഷന്‍ പരമ്പരകള്‍ സംവിധാനം ചെയ്തിട്ടുള്ള കെ. എന്‍. ബൈജുവിന്റെ ആദ്യത്തെ സിനിമാ സംരംഭമാണ് ദേവഹംസം.

മോഹന്‍ലാല്‍ നായകനായ രാജശില്പി, ഋഷ്യശൃംഗന്‍ എന്നീ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഭാനുപ്രിയ ഒരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലെത്തുന്നത്.

കെ. എന്‍. ബൈജുവിന്റേതു തന്നെയാണ് തിരക്കഥ. യേശുദാസ്, ചിത്ര, എം. ജി. ശ്രീകുമാര്‍ എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നു.

നവഗ്രഹ സിനി ആര്‍ട്സാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X